Saturday, May 18, 2024
HomeIndiaഅമേഠിയില്‍ സ്മൃതി ഇറാനിക്കതിരെ മത്സരിക്കാന്‍ രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ത്ഥി

അമേഠിയില്‍ സ്മൃതി ഇറാനിക്കതിരെ മത്സരിക്കാന്‍ രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ത്ഥി

ഖ്‌നൗ; അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍്തതിയായ കെ എല്‍ ശര്‍മയെ പരിഹസിച്ച്‌ റായ്ബറേലിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ദിനേശ് പ്രതാപ് സിങ്.അമേഠിയില്‍ സ്മൃതി ഇറാനിക്കെതിരെ മത്സരിക്കുന്നതിനായി രാഹുല്‍ ഗാന്ധി തന്റെ പ്യൂണിനെ അയച്ചുവെന്ന് പ്രതാപ് സിങ് പറഞ്ഞു.

കൂടാതെ രാഹുല്‍ അമേഠിയിലും റായ്ബറേലിയിലും തോല്‍ക്കുമെന്ന് പ്രതാപ് സിങ് പറഞ്ഞുഅമേഠിയിലും റായ്ബറേലിയിലും ജയിക്കാന്‍ ശരിക്കും രാഹുല്‍ ആഗ്രഹിക്കുന്നുണ്ടോ?, അമേഠിയില്‍ അദ്ദേഹത്തിന് ജയിക്കണമെങ്കില്‍ അദ്ദേഹത്തിന്റെ പ്യൂണിന് സീറ്റ് നല്‍കിയത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

അദ്ദേഹം അമേഠിയില്‍ നിന്ന് ഓടിപ്പോയി. രാഹുല്‍ അവിടെ ചെന്ന് വോട്ട് ചോദിക്കില്ല. അമേഠിയെ ഒരു കുടുംബം പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സ്മൃതി ഇറാനിയുണ്ട് അവിടെ. നേരത്തെ ഗാന്ധി കുടുംബം റായ്ബറേലിയും അമേഠിയും സന്ദര്‍ശിക്കുമായിരുന്നു. ആ സമയങ്ങളില്‍ ആളുകളെ മാറ്റിനിര്‍ത്താനായി കയറുകള്‍ കെട്ടുമായിരുന്നു. അതിനിടയില്‍ നിന്ന് കൈവീശി അവര്‍ കടന്നുപോയി. ഇപ്പോള്‍ അവിടെ ഗാന്ധി കുടുംബമില്ല അവരുടെ കുടുംബത്തിന്റെ ഭാഗം സ്മൃതി ഇറാനിയും ദിനേശ് പ്രതാപ് സിങുമാണെന്ന് അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular