Saturday, May 18, 2024
HomeKeralaകൊല്ലം ചടയമംഗലത്ത് ഹോട്ടലില്‍ നിന്നും അല്‍ഫാമും ഷവര്‍മയും കഴിച്ചവര്‍ക്ക് ഭഷ്യ വിഷബാധ; 15 പേര്‍ ആശുപത്രിയില്‍

കൊല്ലം ചടയമംഗലത്ത് ഹോട്ടലില്‍ നിന്നും അല്‍ഫാമും ഷവര്‍മയും കഴിച്ചവര്‍ക്ക് ഭഷ്യ വിഷബാധ; 15 പേര്‍ ആശുപത്രിയില്‍

കൊല്ലം ചടയമംഗലത്ത് ഹോട്ടലില്‍ നിന്നും ഷവർമയും അല്‍ഫാമും കഴിച്ചവർക്ക് ഭഷ്യ വിഷബാധ. എട്ടുവയസ്സുകാരനും മാതാവും ഉള്‍പ്പെടെ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഹോട്ടല്‍ പഞ്ചായത്ത് അധികൃതർ അടപ്പിച്ചു.

കൊല്ലം ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യു അയ്യപ്പാസ് ഫാസ്റ്റ് ഫുഡില്‍ നിന്നും ഞായറാഴ്ച ഷവർമയും അല്‍ഫാമും കഴിച്ചവർക്കാണ് ഭഷ്യ വിഷബാധയേറ്റത്. തലകറക്കവും, ഛർദ്ദി ,പനിയും ഉണ്ടായതിനെ തുടർന്നാണ് ഭക്ഷണം കഴിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15 പേർ ഭഷ്യ വിഷബാധയേറ്റ് വിവിധ ആശുപത്രികളില്‍ചികിത്സ തേടി.

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ചടയമംഗലം കീഴ്‌തോണി സ്വദേശി അജ്മി മകൻ മുഹമ്മദ് ഫായാസ് എന്നിവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പഞ്ചായത്ത് ഇടപെട്ട് ഹോട്ടല്‍ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഭഷ്യ വിഷബാധയേറ്റവരുടെ മൊഴി ആശുപത്രിയില്‍ എത്തി രേഖപെടുത്തി. മയോണൈസില്‍ നിന്നോ കോഴിയിറച്ചിയില്‍ നിന്നോ ആണ് ഭഷ്യ വിഷബാധയേറ്റതെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് ഭഷ്യ സുരക്ഷാ വകുപ്പ്. സംഭവത്തില്‍ ചടയമംഗലം പൊലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular