Saturday, May 18, 2024
HomeKeralaകെ.പി.സി.സി. യോഗത്തില്‍ വിമര്‍ശനവുമായി സ്‌ഥാനാര്‍ഥികള്‍ 'ചില നേതാക്കള്‍ക്കു പണത്തോട്‌ ആര്‍ത്തി; താഴേത്തട്ടില്‍ പ്രവര്‍ത്തനം ശക്‌തമായില്ല'

കെ.പി.സി.സി. യോഗത്തില്‍ വിമര്‍ശനവുമായി സ്‌ഥാനാര്‍ഥികള്‍ ‘ചില നേതാക്കള്‍ക്കു പണത്തോട്‌ ആര്‍ത്തി; താഴേത്തട്ടില്‍ പ്രവര്‍ത്തനം ശക്‌തമായില്ല’

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പലേടത്തും താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങളില്‍ വീഴ്‌ചയുണ്ടായെന്നു കെ.പി.സി.സി.

നേതൃയോഗത്തില്‍ വിമര്‍ശനം. കെ. മുരളീധരന്‍ (തൃശൂര്‍), എം.കെ. രാഘവന്‍(കോഴിക്കോട്‌) എന്നിവരടക്കം ചില സ്‌ഥാനാര്‍ഥികള്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ വിമര്‍ശനമുന്നയിച്ചു.
തൃശൂരിലെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം സംബന്ധിച്ചായിരുന്നു കെ. മുരളീധരനു മുഖ്യമായും ആക്ഷേപമുണ്ടായിരുന്നത്‌. ചില നേതാക്കള്‍ക്കു പണത്തോട്‌ ആര്‍ത്തിയാണെന്ന്‌ തുറന്നടിച്ച അദ്ദേഹം, തെരഞ്ഞെടുപ്പ്‌ ചെലവ്‌ ഇരട്ടിയായെന്നും ചൂണ്ടിക്കാട്ടി. ചില നേതാക്കളുടെ പേരെടുത്ത്‌ പറഞ്ഞു വിമര്‍ശിച്ചെങ്കിലും യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ മുരളീധരന്‍ അക്കാര്യങ്ങള്‍ നിഷേധിച്ചു.
കോഴിക്കോട്ടും താഴേത്തട്ടില്‍ പ്രവര്‍ത്തനം ശക്‌തമായിരുന്നില്ലെന്ന്‌ എം.കെ. രാഘവന്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിനു തൊട്ടുമുമ്ബു സംഘടനാ പുനഃസംഘടന നടത്തിയതു തിരിച്ചടിയായി, പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വലിയ തോതില്‍ സമയം വേണ്ടിവന്നു തുടങ്ങിയ വിമര്‍ശനങ്ങളും ഉയര്‍ന്നു.
ഇന്നലത്തെ നേതൃയോഗത്തില്‍ സ്‌ഥാനാര്‍ഥികളുടെ വിമര്‍ശനം ഒഴിവാക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതു പൂര്‍ണമായി വിജയിച്ചില്ല. അതോടെയാണു വ്യാപകമായിട്ടല്ലെങ്കിലും ശക്‌തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular