Saturday, May 18, 2024
HomeKeralaതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കമ്മിഷണര്‍ നിയമനം ചട്ടവിരുദ്ധം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കമ്മിഷണര്‍ നിയമനം ചട്ടവിരുദ്ധം

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ കമ്മിഷണര്‍ നിയമനം ചട്ടവിരുദ്ധമെന്നു പരാതി. കളങ്കിത ആരോപണം നേരിടുന്നവരെ താക്കോല്‍ സ്‌ഥാനത്തു നിയമിക്കരുതെന്ന ചട്ടമാണു കാറ്റില്‍ പറത്തിയത്‌.

ശബരിമല അന്നദാന-മെസ്‌ കേസില്‍ ഗുരുതരമായ സാമ്ബത്തിക തട്ടിപ്പ്‌ ആരോപണം നേരിടുന്നയാളിനെയാണ്‌ കമ്മിഷണറുടെ ചാര്‍ജ്‌ ചാര്‍ജ്‌ നല്‍കി നിയമിച്ചിരിക്കുന്നത്‌. ശബരിമല എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ആയിരുന്ന കാലത്തു വിജിലന്‍സ്‌ അനേഷണം നേരിട്ട ഡപ്യൂട്ടി കമ്മിഷണര്‍ രാജേന്ദ്രപ്രസാദിനാണു ജനുവരി 31 മുതല്‍ കമ്മിഷണര്‍ ചുമതല നല്‍കിയത്‌.
കൊല്ലം സ്വദേശിയായ കാരാറുകാരന്‍ നല്‍കിയ പരാതിയിലാണു രാജേന്ദ്രപ്രസാദിനെതിരേ കേസെടുത്തത്‌. കരാറുകാരന്റെ പേരില്‍ വ്യാജ ചെക്ക്‌ നല്‍കി പണം തട്ടിച്ചെന്നായിരുന്നു ആരോപണം.
കോടതിയുടെ മുന്‍കൂര്‍ ജാമ്യത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ അറസ്‌റ്റില്‍ നിന്ന്‌ ഒഴിവായി നില്‍ക്കുന്നത്‌. ഈ കേസിന്റെ ഉള്‍പ്പെടെയുള്ള രേഖകള്‍ സൂക്ഷിക്കുന്ന ഓഫീസിന്റെ ചുമതല നല്‍കിയാണു നിയമനം. ഇതിനെതിരേ ഹൈകോടതിയെ സമിപ്പിക്കാന്‍ ഒരുങ്ങുകയാണ്‌ ഒരു വിഭാഗം ജീവനക്കാര്‍.
തന്ത്ര പ്രധാന സ്‌ഥാനങ്ങളില്‍ നിയമിക്കുന്നതിനു മുന്‍പ്‌ ദേവസ്വം വിജിലന്‍സിന്റെ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട്‌ പരിശോധിക്കുന്ന ചട്ടവും കാറ്റില്‍ പറത്തിയാണ്‌ നിയമനം നല്‍കിയത്‌. ദേവസ്വം സ്‌പെഷല്‍ റൂള്‍സ്‌ ഉള്‍പ്പെടെ കാറ്റില്‍ പറത്തിയുള്ള നിയമനം കോടതിയുടെ ശ്രദ്ധയില്‍ എത്തിക്കാനും ജീവനക്കാര്‍ തയാറെടുക്കുകയാണ്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular