Sunday, May 19, 2024
HomeKeralaഅധ്യാപകര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സമ്മാനങ്ങള്‍ വാങ്ങരുത്; പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

അധ്യാപകര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സമ്മാനങ്ങള്‍ വാങ്ങരുത്; പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: അധ്യാപകര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഉപഹാരങ്ങള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച്‌ പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.

വില പിടിപ്പുള്ളതോ അല്ലാത്തതോ ആയ സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നാണ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

അധ്യയന വര്‍ഷാവസാന ദിനത്തില്‍ ക്ലാസുകളില്‍ യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയും വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് വിലകൂടിയ ഉപഹാരങ്ങള്‍ കൈമാറുന്നതും പതിവായതോടെയാണ് നിര്‍ദേശം.

നേരത്തെ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറും സമാനമായ നിര്‍ദേശം നല്‍കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ സമ്ബ്രദായം പാടില്ലെന്ന് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കുമായിരുന്നു നിര്‍ദേശം നല്‍കിയത്. ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌കൂളുകളിലേക്ക് ഈ നിര്‍ദേശം കൈമാറി.

സമ്മാനം സ്വീകരിക്കുന്നത് പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും വാട്സാപ്പ് സ്റ്റാറ്റസാക്കുന്നത് അധ്യാപകര്‍ക്കിടയില്‍ പതിവാണ്. നേരത്തെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം നിലനിന്നിരുന്ന ഈ രീതി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും വ്യാപിച്ചിരുന്നു.

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി കൂടാതെ അന്യരില്‍ നിന്നും യാതൊരു തരത്തിലുള്ള സമ്മാനമോ, പ്രതിഫലമോ, പ്രത്യക്ഷമായോ പരോക്ഷമായോ തനിക്കുവേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ സ്വീകരിക്കുകയോ കുടുംബങ്ങളില്‍ നിന്നും ആരെയും അവ വാങ്ങാന്‍ അനുവദിക്കുകയോ ചെയ്യാന്‍ പാടില്ലെന്നായിരുന്നു ചട്ടം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular