Sunday, May 19, 2024
HomeIndiaസഞ്ജുവിന് എട്ടിന്റെ പണി, ഇസിബി ചതിച്ചു! പ്ലേ ഓഫ് ഗോപിയാകുമോ? വലിയ വെല്ലുവിളി

സഞ്ജുവിന് എട്ടിന്റെ പണി, ഇസിബി ചതിച്ചു! പ്ലേ ഓഫ് ഗോപിയാകുമോ? വലിയ വെല്ലുവിളി

യ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പ്ലേ ഓഫിലേക്കടുക്കവെ രാജസ്ഥാന്‍ റോയല്‍സിന് എട്ടിന്റെ പണി.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം രാജസ്ഥാന്‍ റോയല്‍സിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുകയാണ്. ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ടീമുകളെല്ലാം ഇതിനോടകം പടയൊരുക്കം ആരംഭിച്ച്‌ കഴിഞ്ഞു. ഇംഗ്ലണ്ട് ടീമിന് ടി20 ലോകകപ്പിന് മുമ്ബ് പാകിസ്താന്‍ പരമ്ബരയുണ്ട്.

ഐപിഎല്ലിന്റെ പ്ലേ ഓഫ് നടക്കുന്ന സമയത്താണ് പാകിസ്താന്‍ പരമ്ബര നടക്കുന്നത്. ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളെല്ലാം പാകിസ്താന്‍ പരമ്ബര കളിക്കണമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. അങ്ങനെ വരുമ്ബോള്‍ നിലവില്‍ ഐപിഎല്ലില്‍ കളിക്കുന്ന പല ഇംഗ്ലംണ്ട് താരങ്ങള്‍ക്കും പ്ലേ ഓഫ് മത്സരങ്ങള്‍ നഷ്ടമാവും. രാജസ്ഥാന്‍ റോയല്‍സിനെയാണ് ഇത് കൂടുതലായും ബാധിക്കുക.

രാജസ്ഥാന്റെ സ്റ്റാര്‍ ഓപ്പണര്‍ ജോസ് ബട്‌ലര്‍ ഇംഗ്ലണ്ടിന്റെ ടി20 നായകനാണ്. അവസാന ടി20 ലോകകപ്പ് ഇംഗ്ലണ്ട് സ്വന്തമാക്കിയത് ബട്‌ലര്‍ക്ക് കീഴിലായിരുന്നു. അതുകൊണ്ടുതന്നെ പാകിസ്താന്‍ പരമ്ബരയില്‍ ഇംഗ്ലണ്ടിനെ നയിക്കുന്നതും ബട്‌ലറാവും. ഇതോടെ രാജസ്ഥാനൊപ്പം പ്ലേ ഓഫ് കളിക്കാന്‍ ബട്‌ലര്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. ഇത് രാജസ്ഥാന് വലിയ തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. സീസണില്‍ സ്ഥിരതയോടെ കളിക്കാന്‍ ബട്‌ലര്‍ക്ക് സാധിച്ചിട്ടില്ല.

എന്നാല്‍ നിര്‍ണ്ണായക സമയത്ത് അവസരത്തിനൊത്തുയരാന്‍ ബട്‌ലര്‍ക്ക് സാധിക്കും. സെഞ്ച്വറിയോടെ രാജസ്ഥാനെ വിജയത്തിലേക്കെത്തിക്കാനടക്കം ബട്‌ലര്‍ക്ക് സാധിച്ചിരുന്നു. പ്ലേ ഓഫില്‍ ബട്‌ലറുടെ അനുഭവസമ്ബത്ത് രാജസ്ഥാനെ സംബന്ധിച്ച്‌ വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ബട്‌ലര്‍ പ്ലേ ഓഫ് കളിക്കാതെ ദേശീയ ടീമിലേക്ക് മടങ്ങുന്നത് രാജസ്ഥാന് എട്ടിന്റെ പണിയാവും. നായകനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ സമ്മര്‍ദ്ദവും ഇതുയര്‍ത്തും.

ബട്‌ലറിന്റെ അഭാവം രാജസ്ഥാന്റെ ബാറ്റിങ് ഓഡറിന്റെ താളം തെറ്റിക്കാനും സാധ്യത കൂടുതലാണ്. യശ്വസി ജയ്‌സ്വാള്‍-ജോസ് ബട്‌ലര്‍ കൂട്ടുകെട്ട് രാജസ്ഥാന്റെ നട്ടെല്ലാണ്. ഇതില്‍ പൊളിച്ചെഴുത്ത് നടത്തേണ്ടി വരുന്നത് രാജസ്ഥാനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. രാജസ്ഥാനെപ്പോലെതന്നെ കെകെആറിനേയും ഇസിബിയുടെ തീരുമാനം ബാധിക്കും. കെകെആറിന്റെ വെടിക്കെട്ട് ഓപ്പണര്‍ ഫില്‍ സാള്‍ട്ട് ദേശീയ ടീമിലേക്ക് തിരിച്ചുപോകും.

പ്ലേ ഓഫില്‍ സാള്‍ട്ട് കളിക്കാതെ വന്നാല്‍ കെകെആറിന്റെ ഓപ്പണിങ് കൂട്ടുകെട്ട് തകരും. സാള്‍ട്ടും സുനില്‍ നരെയ്‌നുമാണ് കെകെആറിന്റെ ഓപ്പണര്‍മാര്‍. രണ്ട് പേരും ചേര്‍ന്ന് പവര്‍പ്ലേയില്‍ തല്ലിത്തകര്‍ക്കുന്നുണ്ട്. ഈ കൂട്ടുകെട്ട് പൊളിഞ്ഞാല്‍ കെകെആറിന്റെ ഓപ്പണിങ് കൂട്ടുകെട്ടിന്റെ താളം തെറ്റിയേക്കും. അതുകൊണ്ടുതന്നെ ഇസിബിയുടെ തീരുമാനം കെകെആറിനേയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകളാണ് കെകെആറും രാജസ്ഥാനും.

അതുകൊണ്ടുതന്നെ രണ്ട് ടീമുകളുടേയും പ്രകടനത്തെ കാര്യമായി ബാധിക്കുന്നതാണ് ഇസിബിയുടെ തീരുമാനം. ഇംഗ്ലണ്ട്-പാകിസ്താന്‍ ടി20 പരമ്ബര മെയ് 22നാണ് ആരംഭിക്കുന്നത്. പാകിസ്താന്‍ ശക്തമായ താരനിരയോടെ ഇറങ്ങുമ്ബോള്‍ ഇംഗ്ലണ്ട് ടി20 ലോകകപ്പ് കളിക്കുന്ന എല്ലാ താരങ്ങളേയും പാകിസ്താന്‍ പരമ്ബരയിലും കളിപ്പിക്കും. അതുകൊണ്ടുതന്നെ പല ടീമുകള്‍ക്കും ഇസിബിയുടെ തീരുമാനം തിരിച്ചടിയാണ്. പഞ്ചാബ് കിങ്‌സിന്റെ നായകന്‍ നിലവില്‍ സാം കറെനാണ്.

ശിഖര്‍ ധവാന്റെ അഭാവത്തില്‍ കറെനാണ് നിലവില്‍ ടീമിനെ നയിക്കുന്നത്. കറെനും പാക് പരമ്ബര കളിക്കാന്‍ പോകും. ഇത് പഞ്ചാബിനെ തളര്‍ത്തും. ജോണി ബെയര്‍സ്‌റ്റോയും പാക് പരമ്ബരക്ക് പോകുന്നത് പഞ്ചാബിനെ കൂടുതല്‍ തളര്‍ത്തും. ലിയാം ലിവിങ്സ്റ്റണും പഞ്ചാബ് ടീം വിടും. അതുകൊണ്ടുതന്നെ പഞ്ചാബിനും എട്ടിന്റെ പണിയാണ് കാത്തിരിക്കുന്നത്. മോയിന്‍ അലി, വില്‍ ജാക്‌സ് എന്നിവരും ഐപിഎല്‍ പ്ലേ ഓഫിനുണ്ടാകില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular