Sunday, May 19, 2024
HomeKeralaവീണ്ടും കൊവിഡ്, എച്ച്‌ 1 എൻ 1 ജാഗ്രത

വീണ്ടും കൊവിഡ്, എച്ച്‌ 1 എൻ 1 ജാഗ്രത

തൃശൂർ: മിതമായ തോതിലാണെങ്കിലും കഴിഞ്ഞ രണ്ടാഴ്ചകളായി ജില്ലയില്‍ എച്ച്‌1 എൻ1, കൊവിഡ് 19 കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

വ്യാപകമായ പകർച്ചവ്യാധിയായി മാറാതിരിക്കാൻ ജനങ്ങള്‍ മുൻകരുതലെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ പറഞ്ഞു.

രോഗബാധിതരായവർ പ്രധാനമായും ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നതിനാല്‍ ആശുപത്രികളിലെത്തുന്ന രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമാണ് ശ്രദ്ധിക്കേണ്ടത്. ഏതു രോഗസംബന്ധമായും ആശുപത്രികളിലെത്തുന്നവരും അവരുടെ കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണമെന്നാണ് മുന്നറിയിപ്പ്.

മറ്റ് നിർദ്ദേശങ്ങള്‍

ആശുപത്രിയില്‍ കിടക്കുന്ന രോഗികളെ കാണാനുമുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മറ്റും ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കുക.
കുട്ടികള്‍, ഗർഭിണികള്‍, വയസായവർ, അനുബന്ധ രോഗബാധകളുള്ളവർ എന്നിവരും അവശ്യഘട്ടങ്ങളിലല്ലാതെയുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കുക.
തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും കൈകള്‍ കൊണ്ടോ തൂവാല കൊണ്ടോ വായും മൂക്കും മറച്ചുപിടിക്കാനും ശ്രദ്ധിക്കുക.
പൊതുസ്ഥലങ്ങളില്‍ തുപ്പുക, മൂക്കു ചീറ്റുക എന്നിവ ഒഴിവാക്കുക.
ആശുപത്രികളില്‍ രോഗികള്‍ക്കും കൂടെയുള്ളവർക്കുമുള്ള വിവിധ സേവനം നല്‍കുന്നവരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കുക.
എച്ച്‌ 1 എൻ 1 , കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവർ മറ്റുള്ളവരുമായുള്ള സമ്ബർക്കം ഒഴിവാക്കി പൂർണ്ണമായും വിശ്രമിക്കുക.
ധാരാളം വെള്ളം കുടിക്കുകയും, ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്ന് യഥാവിധി കഴിക്കുകയും ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular