Sunday, May 19, 2024
HomeIndiaകുനോ നാഷണല്‍ പാര്‍ക്കില്‍ നിന്ന് ചാടിപ്പോയ ചീറ്റയെ രക്ഷപ്പെടുത്തി ; പുലി പോയത് രാജസ്ഥാനിലെ കരൗലിയിലേക്ക്

കുനോ നാഷണല്‍ പാര്‍ക്കില്‍ നിന്ന് ചാടിപ്പോയ ചീറ്റയെ രക്ഷപ്പെടുത്തി ; പുലി പോയത് രാജസ്ഥാനിലെ കരൗലിയിലേക്ക്

യ്പൂർ : മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ നിന്ന് ഒരു ചീറ്റയെ ശനിയാഴ്ച രാജസ്ഥാനിലെ കരൗലിയിലെ ഒരു ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കരൗലി വൈല്‍ഡ് ലൈഫ് ഡെപ്യൂട്ടി കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് പിയൂഷ് ശർമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സിമാര ഗ്രാമത്തില്‍ ഒരു വന്യമൃഗത്തെക്കുറിച്ച്‌ വിവരം ലഭിച്ചു. മൃഗം ആണ്‍ ചീറ്റയാണെന്ന് തിരിച്ചറിഞ്ഞു. കുനോ നാഷണല്‍ പാർക്കില്‍ നിന്നുള്ള ചീറ്റയായിരുന്നു ഇത്. മധ്യപ്രദേശിലെ ഷിയോപൂർ, സബല്‍ഗഡ് വഴി സിമാര ഗ്രാമത്തില്‍ ഏകദേശം 50 കിലോമീറ്റർ താണ്ടിയാണ് പുലി എത്തിയത്.

ഈ രണ്ട് നഗരങ്ങളും ചമ്ബല്‍ നദിയോട് ചേർന്നാണ്, കരൗലിയിലെ സിമാര ഗ്രാമം ചമ്ബലിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നതെന്നും ശർമ്മ പറഞ്ഞു. ചീറ്റയെക്കുറിച്ചുള്ള വിവരമറിഞ്ഞ് രാജസ്ഥാനിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും എംപിയും അടങ്ങുന്ന സംഘവും സ്ഥലത്തെത്തി മൃഗത്തെ പിടികൂടിയതായി അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നാല് മാസം മുമ്ബ്, ഷിയോപൂരിലെ കുനോ നാഷണല്‍ പാർക്കില്‍ നിന്ന് കാണാതായ ചീറ്റയെ രാജസ്ഥാനോട് ചേർന്നുള്ള ബാരൻ ജില്ലയിലെ വനത്തില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് കുനോയുടെ സംഘം ബാരനിലെത്തി ചീറ്റയെ രക്ഷിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular