Sunday, May 19, 2024
HomeIndiaരേഖ ജുന്‍ജുന്‍വാലയ്ക്ക് നഷ്ടമായത് 800 കോടി രൂപ

രേഖ ജുന്‍ജുന്‍വാലയ്ക്ക് നഷ്ടമായത് 800 കോടി രൂപ

ന്യൂഡല്‍ഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടൈറ്റന്‍ കമ്ബനിയുടെ ഓഹരി വിലയില്‍ കനത്ത ഇടിവ് നേരിട്ടതോടെ നിക്ഷേപക രേഖ ജുന്‍ജുന്‍വാലയ്ക്ക് 800 കോടി രൂപ നഷ്ടമായി.

അന്തരിച്ച പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യയാണ് രേഖ. കമ്ബനിയുടെ നാലാം പാദ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തു വിട്ടതിനു പിന്നാലെ ചൊവ്വാഴ്ച കമ്ബനിയുടെ ഓഹരി വിലയില്‍ ഏഴ് ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഇന്ന് ഒറ്റ ദിവസത്തെ വ്യാപാരത്തില്‍ ടൈറ്റന്റെ വിപണി മൂല്യം മൂന്ന് ലക്ഷം കോടി രൂപയായി ഇടിഞ്ഞു. 3,13,868 കോടി രൂപയില്‍ നിന്ന് 2,98,815 കോടി രൂപയായാണ് മൂല്യമിടിഞ്ഞത്. ഇതോടെ രേഖ ജുന്‍ജുന്‍വാലയുടെ നിക്ഷേപ മൂല്യം 805 കോടി രൂപ ഇടിഞ്ഞ് 15,986 കോടി രൂപയായി.

ഇന്ന് ഓഹരി വിലയുള്ളത് 3,352.25 രൂപയിലാണ്. ടൈറ്റന്റെ മാര്‍ച്ച്‌ പാദ ലാഭം 7 ശതമാനം ഉയര്‍ന്ന് 786 കോടിയും വരുമാനം 17 ശതമാനം ഉയര്‍ന്ന് 10,047 കോടിയുമായി. ഓഹരി ഒന്നിന് 11 രൂപ ലാഭവിഹിതവും കമ്ബനി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു വര്‍ഷക്കാലയളവില്‍ 127 ശതമാനവും അഞ്ച് വര്‍ഷക്കാലയളവില്‍ 202 ശതമാനവും നേട്ടം ഓഹരി നല്‍കിയിട്ടുണ്ട്. ഓഹരിയുടെ ഒരു വര്‍ഷക്കാലത്തെ നേട്ടം പക്ഷെ 20 ശതമാനം മാത്രമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular