Monday, May 20, 2024
HomeKeralaപ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷ ഫലം ഇന്ന്

പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷ ഫലം ഇന്ന്

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലങ്ങള്‍ ഇന്നു 3നു മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 4 മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം.

കഴിഞ്ഞ വര്‍ഷം മെയ് 25-ന് ആയിരുന്നു ഫല പ്രഖ്യാപനം നടത്തിയത്.

ഹയര്‍ സെക്കന്‍ഡറി ഫലം ലഭ്യമാകാന്‍ www.keralaresults.nic.in , www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

വിഎച്ച്‌എസ്‌ഇ ഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in , www.prd.kerala.gov.in , www.results.kerala.nic.in ഈ വെവബ്‌സൈറ്റുകളില്‍ ലഭിക്കും.

4,41,120 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. ഇതില്‍ 2,23,736 ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 77 ക്യാമ്ബുകളിലായി 25000-ത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 27,798 പ്രൈവറ്റ് വിഭാഗത്തില്‍ 1,502 ഉള്‍പ്പെടെ ആകെ 29,300 പേരാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. എട്ട് ക്യാമ്ബുകളിലായി രണ്ടായിരത്തി ഇരുന്നൂറോളം അധ്യാപകരാണ് മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular