Monday, May 20, 2024
HomeIndiaഈ IPL-ല്‍ എലിമിനേറ്റ് ആകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്!!

ഈ IPL-ല്‍ എലിമിനേറ്റ് ആകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്!!

ന്ന് സണ്‍റൈസസ് ഹൈദരാബാദ് സൂപ്പർ ജയന്റ്സിന് എതിരെ വിജയിച്ചതോടെ മുംബൈ ഇന്ത്യൻസ് എലിമിനേറ്റഡ് ആയി. ഈ ഐപിഎല്ലില്‍ ആദ്യമായി എലിമിനേറ്റ് ആവുന്ന ടീമായി മുംബൈ ഇന്ത്യൻസ് മാറി.

മുംബൈ ഇന്ത്യൻസ് ഇനി ശേഷിക്കുന്ന എല്ലാ മത്സരങ്ങള്‍ ജയിച്ചാലും അവർക്ക് ഇനി ഒരു സാധ്യതയുമില്ല. ഇതുവരെ അവർക്ക് കണക്കില്‍ സാധ്യതകള്‍ ഉണ്ടായിരുന്നു.

മുംബൈ ഇന്ത്യൻസിന് ഇപ്പോള്‍ 12 മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്റ് ആണുള്ളത്. ഇനി എങ്ങനെ പോയാലും ചുരുങ്ങിയത് 4 ടീമുകള്‍ 14 പോയിന്റില്‍ എത്തും എന്ന് ഉറപ്പായി. അതോടെ മുംബൈ എന്ത് കളിച്ചാലും അവർക്ക് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ആവില്ല. മുംബൈക്ക് രണ്ടു മത്സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇപ്പോള്‍ 16 പോയിന്റുമായി കൊല്‍ക്കത്ത ഒന്നാമതും, 16 പോയിൻറ് തന്നെയുള്ള രാജസ്ഥാൻ രണ്ടാമതും, 14 പോയിൻറ് ഉള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്തും ആണ്. പിറകില്‍ 12 പോയിന്റുമായി ചെന്നൈ ലക്നൗ ഡല്‍ഹി എന്നീ ടീമുകള്‍ ഉണ്ട്. ഈ ടീമുകള്‍ക്ക് പരസ്പരം മത്സരങ്ങള്‍ ബാക്കിയുള്ളതുകൊണ്ട് ഇവരില്‍ ആരെങ്കിലും ഒരാള്‍ 14 പോയിന്റില്‍ എത്തും എന്നുള്ളത് ഉറപ്പാണ്.

അങ്ങനെ ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ ആയതിനുശേഷം ഉള്ള ആദ്യ സീസണില്‍ മുംബൈ ആദ്യം എലിമിനേറ്റ് ആകുന്ന ടീമായി മാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular