Monday, May 20, 2024
HomeKerala200 രൂപ ഫൈനുമടച്ച്‌ എഴുതിത്തള്ളുന്ന നിലയിലേക്ക് മേയര്‍ കണ്ടക്‌ടര്‍ കേസ് മാറുമോ? നിയമവിദഗ്‌ദ്ധര്‍ പറയുന്നത്

200 രൂപ ഫൈനുമടച്ച്‌ എഴുതിത്തള്ളുന്ന നിലയിലേക്ക് മേയര്‍ കണ്ടക്‌ടര്‍ കേസ് മാറുമോ? നിയമവിദഗ്‌ദ്ധര്‍ പറയുന്നത്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എല്‍.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല.

സർക്കാരുദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം. രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.പക്ഷേ അർണേഷ്‌കുമാർ കേസിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഏഴു വർഷത്തില്‍ താഴെയുള്ള കേസുകളില്‍ അറസ്റ്റ് നിർബന്ധമല്ല. എന്നാല്‍ ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് നോട്ടീസ് നല്‍കി ചോദ്യം ചെയ്യേണ്ടതുണ്ട്. ജാമ്യമില്ലാ കുറ്റം ചുമത്തിയെങ്കിലും മേയർക്കും എം.എല്‍.എയ്ക്കും മുൻകൂർജാമ്യത്തിന് ശ്രമിക്കാം.

സർക്കാർ നിലപാട് ഇതില്‍ നിർണായകമാകും. പ്രതിസ്ഥാനത്ത് മേയറും എം.എല്‍.എയുമായതിനാല്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് സർക്കാർ അറിയിച്ചാല്‍ മുൻകൂർജാമ്യം കിട്ടും. എസ്.എഫ്.ഐ നേതാവായിരുന്ന ടി. ഗീനാകുമാരിയാണ് ഗവണ്‍മെന്റ് പ്ലീഡർ.

മേയർക്കും എം.എല്‍.എയ്ക്കും മുൻകൂർ ജാമ്യത്തിനായി കോടതിയില്‍ ഹാജരാവേണ്ടി വരില്ലെന്നും അഭിഭാഷകരെത്തിയാല്‍ മതിയെന്നും നിയമവിദഗ്ദ്ധർ പറയുന്നു. മുൻകൂർജാമ്യം അനുവദിച്ചാല്‍ രണ്ട് ജാമ്യക്കാരെ ഹാജരാക്കി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം പ്രാബല്യത്തിലാക്കണം.മേയർക്കും കൂട്ടർക്കുമെതിരെ തെളിവ് നശിപ്പിക്കലിന് ഏഴു വർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും ഇത് ജാമ്യംകിട്ടുന്ന വകുപ്പാണ്. പക്ഷേ കുറ്റം ചുമത്തിയാല്‍ വിചാരണ സെഷൻസ് കോടതിയിലാക്കണം. പൊതുശല്യമുണ്ടാക്കിയതിനുള്ള വകുപ്പിന് 200രൂപ പിഴശിക്ഷയേയുള്ളൂ.

അന്യായമായി തടഞ്ഞുവയ്ക്കലിന് ഒരുമാസം തടവും പിഴയുമാണ് ശിക്ഷ. പൊതുഉദ്ദേശ്യത്തോടെ കുറ്റകൃത്യത്തിന് ശിക്ഷിച്ചാല്‍ അഞ്ച് പ്രതികളും ഒരുപോലെ അതനുഭവിക്കണം. മെമ്മറികാർഡ് കാണാതായതിനെക്കുറിച്ച്‌ പ്രത്യേകമായി അന്വേഷിക്കേണ്ടിവരും.ഐ.പി.സി-447 നിലനില്‍ക്കില്ലമേയർ, എം.എല്‍.എ, ബന്ധുക്കളടക്കം അഞ്ച് പേർക്കെതിരെ ചുമത്തിയ അതിക്രമിച്ച്‌ കയറല്‍ കുറ്റം (ഐ.പി.സി-447) കേസില്‍ നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. കെ.എസ്.ആർ.ടി.സി ബസ് പൊതുസ്വത്താണ്.

ഇതില്‍ റോഡില്‍വച്ച്‌ ആർക്കും പ്രവേശനമുണ്ട്. അതിനാല്‍ ബസില്‍ കയറിയത് അതിക്രമത്തിന്റെ പരിധിയില്‍ വരില്ല.യാത്രക്കാർ സാക്ഷികളാകും1. ബസിലെ യാത്രക്കാരെ കണ്ടെത്തി മൊഴിയെടുത്ത് സാക്ഷികളാക്കും. ഇവരുടെ പക്കല്‍ വീഡിയോയോ രേഖകളോ ഉണ്ടെങ്കില്‍ ശേഖരിക്കും.2. പ്രതികളുടെ മൊഴിയെടുക്കണം.

തെളിവുകളുണ്ടെങ്കില്‍ ശേഖരിക്കണം. നോട്ടീസ് നല്‍കി വിളിച്ചുവരുത്താം.3. രേഖകളും തെളിവുകളുമില്ലെങ്കില്‍ കേസ് എഴുതിത്തള്ളാൻ പൊലീസിന് കോടതിയില്‍ റിപ്പോർട്ട് നല്‍കാം.4. എഴുതിത്തള്ളല്‍ റിപ്പോർട്ടാണെങ്കില്‍ കോടതി ഡ്രൈവർ യദുവിന് നോട്ടീസയയ്ക്കും. യദുവിന് എതിർഹർജി ഫയല്‍ചെയ്യാനുമാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular