Monday, May 20, 2024
HomeIndia634 റണ്‍സ്, പ്രഹരശേഷി 153; ലോകകപ്പില്‍ കോലി ഓപ്പണ്‍ ചെയ്യട്ടെ! ജയ്‌സ്വാള്‍ വേണ്ട

634 റണ്‍സ്, പ്രഹരശേഷി 153; ലോകകപ്പില്‍ കോലി ഓപ്പണ്‍ ചെയ്യട്ടെ! ജയ്‌സ്വാള്‍ വേണ്ട

രംശാല: ഐപിഎല്ലില്‍ റണ്‍സ് വാരിക്കൂട്ടുന്നത് ഹോബിയാക്കി മാറ്റിയ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഇതിഹാസം വിരാട് കോലി വീണ്ടുമൊരു ഗംഭീര ഇന്നിങ്‌സുമായി കസറി.

ഇതോടെ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടിയും അദ്ദേഹം ഓപ്പണറായി കളിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. യശസ്വി ജയ്‌സ്വാളിനു പകരം നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി കോലി മതിയെന്നാണ് ആരാധകര്‍ പറയുന്നത്.

പഞ്ചാബ് കിങ്‌സുമായുള്ള ഡു ഓര്‍ ഡൈ പോരാട്ടത്തില്‍ സെഞ്ച്വറി മിസ്സായെങ്കിലും വലിയൊരു ഇംപാക്ടുള്ള ഇന്നിങ്‌സാണ് കോലി കളിച്ചത്. വെറും 47 ബോളില്‍ 92 റണ്‍സ് അടിച്ചെടുത്ത് കോലി മടങ്ങുകയായിരുന്നു. ഏഴു ഫോറും ആറു സിക്‌സറുമുള്‍പ്പെടെയാണിത്. സീസണിലെ മുന്‍ മല്‍സരങ്ങില്‍ കോലി നേരിട്ട പ്രധാന വിമര്‍ശനം സ്‌ട്രൈക്ക് റേറ്റിന്റെ പേരിലാണ്. പവര്‍പ്ലേയില്‍ വളരെ അഗ്രസീവായി കളിക്കുകയും അതിനു ശേഷം ഇന്നിങ്‌സ് സ്ലോയാക്കുന്നുവെന്നതുമാണ് അദ്ദേഹം നേരിട്ടു കെണ്ടിരിക്കുന്ന പ്രധാന വിമര്‍ശനം.

എന്നാല്‍ ഇതിന്റെ ക്ഷീണം തീര്‍ക്കുന്ന ഇന്നിങ്‌സാണ് കോലി കളിച്ചത്. 195.74 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് കോലി ബാറ്റ് വീശിയത്. ഈ ഇന്നിങ്‌സോടെ സീസണില്‍ 600 റണ്‍സെന്ന നാഴികക്കല്ലും അദ്ദേഹം പൂര്‍ത്തിയാക്കായിരുന്നു. 12 മല്‍സരങ്ങളില്‍ നിന്നും 70.44 ശരാശരിയില്‍ 153.51 സ്‌ട്രൈക്ക് റേറ്റില്‍ 634 റണ്‍സാണ് കോലിയുടെ സമ്ബാദ്യം. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ടി20 ലോകകപ്പില്‍ ഇനി രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളി ആരാവണമെന്ന കാര്യത്തില്‍ സംശയം വേണ്ട. യശസ്വി ജയ്‌സ്വാള്‍ തല്‍ക്കാലം പുറത്തിരിക്കട്ടെ. രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി വിരാട് കോലി തന്നെ മതി. 200നടുത്ത് സ്‌ട്രൈക്ക് റേറ്റിലാണ് പഞ്ചാബ് കിങ്‌സിനെതിരേ അദ്ദേഹം ബാറ്റ് വീശിയത്. സീസണില്‍ 600ന് മുകളില്‍ റണ്‍സും ആര്‍സിബിക്കായി കോലി വാരിക്കൂട്ടിയതായും ആരാധകര്‍ പറയുന്നു.

ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ വിരാട് കോലി ഓപ്പണിങിലേക്കു വന്നാല്‍ ഏറ്റവും മികച്ച പ്ലെയിങ് ഇലവനെ ഇന്ത്യക്കു ഇറക്കാന്‍ സാധിക്കും. കോലിയുടെ സ്‌ട്രൈക്ക് റേറ്റ് മോശമാണന്നു ഇനി എങ്ങനെ പറയാന്‍ സാധിക്കും? പഞ്ചാബ് കിങ്‌സിനെതിരേ 200നടുത്ത് സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം 92 റണ്‍സ് വരെയെത്തിയത്. രോഹിത്തിനൊപ്പം ലോകകപ്പില്‍ കോലി ഓപ്പണര്‍ ചെയ്താല്‍ മൂന്നാം നമ്ബറില്‍ സഞ്ജു സാംസണിനെയും ഇന്ത്യക്കു ഇറക്കാന്‍ കഴിയുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

195.7 സ്‌ട്രൈക്ക് റേറ്റിലാണ് പഞ്ചാബ് കിങ്‌സിനെതിരേ വിരാട് കോലി റണ്‍സ് വാരിക്കൂട്ടിയത്. പവര്‍പ്ലേയ്ക്കു ശേഷം അദ്ദേഹത്തിനു അതിവേഗം സ്‌കോര്‍ ചെയ്യാന്‍ സാധിക്കില്ലെന്നു പരിഹസിച്ചവര്‍ എവിടെ? ടി20 ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാമത്ത ഓപ്പണറായി കോലി തന്നെ മതി. മൂന്നാം നമ്ബറില്‍ സഞ്ജു സാംസണ്‍ കൂടി കളിക്കുന്നതോടെ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് അതിശക്തമായി മാറുമെന്നും ആരാധകര്‍ കുറിക്കുന്നു.

വിരാട് കോലിക്കെതിരേ എന്തൊക്കെ വിമര്‍ശനങ്ങളായിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരേ കളിക്കാന്‍ അറിയില്ല, പവര്‍പ്ലേയ്ക്കു ശേഷം ബാറ്റിങ് വശമില്ല, സിക്‌സറുകള്‍ അടിക്കാന്‍ അറിയില്ല, ആങ്കറുടെ റോള്‍ മാത്രമേ വശമുള്ളൂ, ടി20 കരിയര്‍ തീര്‍ന്നു. തുടങ്ങി എന്തൊക്കെ വിമര്‍ശനങ്ങളാണ് അദ്ദേഹത്തിനെതിരേ ഈ സീസണില്‍ ഉയര്‍ന്നത്.

എന്നാല്‍ പഞ്ചാബ് കിങ്‌സുമായുള്ള കോലിയുടെ ഇന്നിങ്‌സിനു ശേഷം വിമര്‍ശകര്‍ മിണ്ടുന്നില്ല. ലോകകപ്പിലും കോലി ഓപ്പണറായി കളിക്കുന്നതാവും ബെസ്‌റ്റെന്നു ഇതു അടിവരയിടുന്നതായും ആരാധകര്‍ കുറിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular