Saturday, May 18, 2024
HomeKeralaവിസി നിയമന വിവാദം; ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

വിസി നിയമന വിവാദം; ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂര്‍ വിസി നിയമന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല. രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി, മന്ത്രിയെ പുറത്താക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രോ ചാന്‍സലര്‍ പദവി ആലങ്കാരിക പദവി മാത്രമാണ്. സൗഹൃദ സംഭാഷണം മാത്രമാണ് നടന്നത്. ലോകായുക്തയ്ക്ക് നല്‍കാനുള്ള പരാതി തയ്യാറായിക്കൊണ്ടിരിക്കുന്നു. ഗവര്‍ണര്‍ ചെയ്തത് തെറ്റായ നടപടി തന്നെ. തെറ്റായി പോയി എന്ന് അദ്ദേഹം സമ്മതിക്കുന്നു. അങ്ങേയറ്റം നിയമവിരുദ്ധമായ നടപടിയാണ് മന്ത്രി ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.കത്ത് പുറത്തായിട്ടും എന്തുകൊണ്ടാണ് മന്ത്രി പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

ഒന്നും പറയാന്‍ ഇല്ലാത്തത് കൊണ്ടാണ് മന്ത്രി മാധ്യമങ്ങളെ ഒളിച്ചുനടക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് ജോലി നല്‍കിയതിന് ഉള്ള ഉപകാരസ്മരണയാണ് കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനമെന്നും കുറ്റപ്പെടുത്തി.

തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ചട്ടവിരുദ്ധമായി വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച ആർ. ബിന്ദു അടിയന്തിരമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. സ്വജനപക്ഷപാതത്തിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രിയും തയാറാകണമെന്ന് പ്രതിപക്ഷനേതാവ് പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

പ്രോ ചാൻസലർ എന്ന നിലയിൽ വി.സി നിയമനം തന്‍റെ അവകാശമാണെന്നാണ് ഗവർണർക്ക് അയച്ച കത്തിൽ മന്ത്രി പറയുന്നത്. വിസിയെ കണ്ടെത്താനായി നിയോഗിച്ച സേർച്ച് കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ് മന്ത്രി പുനർ നിയമനത്തിന് ചരടുവലി നടത്തിയത്.

സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് പിൻവാതിൽ നിയമനം നൽകിയതിന് കൂട്ടുനിന്നതിനുള്ള ഉപകാരസ്മരണയാണോ മുൻ വി.സിയുടെ പുനർ നിയമനമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സർവകലാശാലകളെ എ.കെ.ജി സെൻ്ററിൻ്റെ ഡിപ്പാർട്ട്മെൻ്റുകളാക്കാൻ അനുവദിക്കില്ല.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular