Saturday, May 18, 2024
HomeKerala'ഈഴവ സമുദായം കുറഞ്ഞതിന് പ്രധാന കാരണം ലൗ ജിഹാദും മതപരിവര്‍ത്തനവും'; വെള്ളാപ്പള്ളി

‘ഈഴവ സമുദായം കുറഞ്ഞതിന് പ്രധാന കാരണം ലൗ ജിഹാദും മതപരിവര്‍ത്തനവും’; വെള്ളാപ്പള്ളി

തൃശൂര്‍: സംസ്ഥാനത്ത് 33 ശതമാനം ജനസംഖ്യ ഉണ്ടായിരുന്ന ഈഴവ സമുദായം 28 ശതമാനമായി കുറഞ്ഞതിന് പ്രധാന കാരണം മതപരിവര്‍ത്തനവും(Conversion) ലൗ ജിഹാദുമാണെന്ന്( Love Jihad) എസ്എന്‍ഡിപി(SNDP) യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍(Vellapally Nadesan). എസ്എന്‍ഡിപി യോഗം തൃശൂര്‍ യൂണിയന്‍ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീം ലീഗിനെയും കേരള കോണ്‍ഗ്രസിനെയും പേരെടുത്ത് പറഞ്ഞായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. ‘ചിലര്‍ ന്യൂനപക്ഷമെന്ന പേരില്‍ എല്ലാം കവര്‍ന്നെടുക്കുകയാണ്. മതേരത്വം പറയുന്നവരാണ് മുസ്ലീം ലീഗും കേരള കോണ്‍ഗ്രസുമെല്ലാം എന്നാല്‍ ഇവരില്‍ ഉള്ളവര്‍ ആരൊക്കെയാണെന്ന് ചിന്തിക്കണം. മതാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് മതനിരപേക്ഷത പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടിനുവേണ്ടി അടവുനയം പയറ്റുന്നവരാണ്’ വെള്ളാപ്പള്ളി വിമര്‍ശിച്ചു.

സംസ്ഥാന ജനസംഖ്യയില്‍ ഈൗഴവ സമുദായം 33 ശതമാനം ഉണ്ടായിരുന്നു. ഇന്നത് 28 ശതമാനമായി കുറഞ്ഞു. ഇതിന് പ്രധാന കാരണം മതപരിവര്‍ത്തനവും ലൗ ജിഹാദുമാണ്. പല സ്ഥലങ്ങളിലും സംഘടിതമായി തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ചട്ടവിരുദ്ധമായി വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച ആർ. ബിന്ദു അടിയന്തിരമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. സ്വജനപക്ഷപാതത്തിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രിയും തയാറാകണമെന്ന് പ്രതിപക്ഷനേതാവ് പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

പ്രോ ചാൻസലർ എന്ന നിലയിൽ വി.സി നിയമനം തന്‍റെ അവകാശമാണെന്നാണ് ഗവർണർക്ക് അയച്ച കത്തിൽ മന്ത്രി പറയുന്നത്. വിസിയെ കണ്ടെത്താനായി നിയോഗിച്ച സേർച്ച് കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ് മന്ത്രി പുനർ നിയമനത്തിന് ചരടുവലി നടത്തിയത്.

സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് പിൻവാതിൽ നിയമനം നൽകിയതിന് കൂട്ടുനിന്നതിനുള്ള ഉപകാരസ്മരണയാണോ മുൻ വി.സിയുടെ പുനർ നിയമനമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സർവകലാശാലകളെ എ.കെ.ജി സെൻ്ററിൻ്റെ ഡിപ്പാർട്ട്മെൻ്റുകളാക്കാൻ അനുവദിക്കില്ല.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular