Friday, May 3, 2024
HomeIndia'ബലാത്സംഗം തടയാനാകുന്നിലെങ്കില്‍ ആസ്വദിക്കൂ'; കര്‍ണ്ണാടക നിയമസഭയിലെ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് MLA

‘ബലാത്സംഗം തടയാനാകുന്നിലെങ്കില്‍ ആസ്വദിക്കൂ’; കര്‍ണ്ണാടക നിയമസഭയിലെ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് MLA

കര്‍ണാടക നിയമസഭയിലെ (Karnataka Assembly) വിവാദമായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് MLA. കോണ്‍ഗ്രസ് നേതാവ് കെ ആര്‍ രമേശ് കുമാറിനെതിരെ (K R Ramesh Kumar) നടപടി ആവശ്യപ്പെട്ട് വനിതാ അംഗങ്ങള്‍ സഭയിലും പുറത്തും പ്രതിഷേധിച്ചു.

ഒഴിവാകാനോ രക്ഷപ്പെടാനോ കഴിയുന്നില്ലെങ്കില്‍ ബലാത്സംഗം ആസ്വദിക്കണമെന്നായിരുന്ന രമേശ് കുമാറിന്റെ പ്രസ്താവനയാണ് വിവാദമായത്. മുതിര്‍ന്ന നേതാവിന്റെ പ്രസ്താവന കേട്ട് സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഡ്‌ഗെയും പുരുഷന്‍മാരായ മറ്റ് അംഗങ്ങളും പൊട്ടിചിരിച്ചു.

കര്‍ണാടക നിയമസഭയില്‍ കര്‍ഷക സമരം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്. കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് സ്പീക്കറോട് എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും എന്നാല്‍ എംഎല്‍എമാര്‍ വീണ്ടും പ്രളയം അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

എംഎല്‍എമാരുടെ ബഹളം നിയന്ത്രിക്കാനാകുന്നില്ലെന്നും നിങ്ങള്‍ എന്ത് ചെയ്താലും ഞാന്‍ അത് ആസ്വദിക്കും അതാണ് നിലവിലെ അവസ്ഥ എന്നും സ്പീക്കര്‍ ചര്‍ച്ചയിലെ ഒച്ചപ്പാടുകളോട് പ്രതികരിച്ചതിന്റെ പിന്നാലെയായിരുന്നു നേതാവിന്റെ പരാമര്‍ശം. ‘ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ കിടന്നാസ്വദിക്കുക എന്നൊരു ചൊല്ലുണ്ട്. ഇതാണ് ഇപ്പോള്‍ താങ്കളുടെ (സ്പീക്കറുടെ) അവസ്ഥ എന്നായിരുന്നു രമേശ് കുമാര്‍ പറഞ്ഞത്.

സഭാ നടപടി രൂക്ഷവിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതോടെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ വനിതാ അംഗങ്ങള്‍ നേതാവിനെ സസ്‌പെന്റ് ചെയ്യണമെന്ന നിലപാടിലാണ്. ഇതിന് പുറമേ കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ വനിതകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ തെറ്റ് പറ്റിയെന്നും മാപ്പ് നല്‍കണമെന്നും മുന്‍സ്പീക്കര്‍ കൂടിയായിരുന്ന രമേശ് കുമാര്‍ സഭയില്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

ലൈംഗികാരോപണത്തെ തുടർന്ന് സസ്പെൻഷനിലായ അധ്യാപകന്റെ സസ്പെൻഷൻ (Suspension) റദ്ദാക്കി. സ്കൂളിൽ മടങ്ങിയെത്തിയ അധ്യാപകന് (Teacher) കുട്ടികൾ നൽകിയത് ഉജ്ജ്വല സ്വീകരണം. താൻതോണിമലൈ യൂണിയനിലെ പഗനത്തം പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിലെ അധ്യാപകനാണ് വ്യാഴാഴ്ച വീണ്ടും സ്കൂളിൽ തിരിച്ചെത്തിയത്. 12 വർഷത്തിലേറെയായി സ്കൂളിലെ സയൻസ് അധ്യാപകനാണ് പനീർസെൽവം (48). സ്കൂളിലെ ഹെഡ്മിസ്ട്രസ് ധനലക്ഷ്മിയുടെയും ഒരു രക്ഷിതാവിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് ലൈംഗികാരോപണത്തെ തുടർന്ന് അധ്യാപകനെ ഏതാനും ആഴ്ചകൾക്ക് മുമ്പ് സസ്‌പെൻഡ് ചെയ്തത്.

പനീർശെൽവം പ്രത്യുത്പാദന വ്യവസ്ഥയെക്കുറിച്ചുള്ള പാഠങ്ങൾ പഠിപ്പിക്കുന്നതിനിടെ ലൈംഗിക പരാമർശം (Sexual Remarks) നടത്തി എന്നാരോപിച്ചാണ് സ്കൂളിലെ പ്രധാനാധ്യാപികയും ഒരു രക്ഷിതാവും അധ്യാപകനെതിരെ പരാതി നൽകിയത്. തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പനീർസെൽവത്തെ സസ്‌പെൻഡ് ചെയ്തത്. പല രക്ഷിതാക്കളും അധ്യാപകരും ഇതിനെ എതിർത്തു. തുടർന്ന് കരൂർ സിഇഒ സസ്‌പെൻഷൻ ഉത്തരവ് റദ്ദാക്കി. പനീർസെൽവം ജനങ്ങൾക്ക് നന്ദി അറിയിച്ചു. പരാതി നൽകിയ ഹെഡ്മിസ്ട്രസ് ധനലക്ഷ്മി അവധിയിൽ പ്രവേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular