Tuesday, May 21, 2024
HomeKeralaസഞ്ചാരികളെ ഇതിലേ ഇതിലേ; മൂന്നാര്‍ പുഷ്പമേള ഇന്നുമുതല്‍

സഞ്ചാരികളെ ഇതിലേ ഇതിലേ; മൂന്നാര്‍ പുഷ്പമേള ഇന്നുമുതല്‍

മൂന്നാർ: മൂന്നാർ ബൊട്ടാണിക്കല്‍ ഗാർഡനില്‍ ഇന്നുമുതല്‍ പുഷ്പമേള. ദേവികുളം റോഡില്‍ ഡിടിപിസിയുടെ കീഴിലുള്ള പാർക്കിലാണ് മേള തുടങ്ങുന്നത്.

നൂറിലധികം വിദേശയിനം ചെടികള്‍ ഉള്‍പ്പെടെ 1500 ലധികം ഇനങ്ങളിലുള്ള പൂച്ചെടികളാണ് പാർക്കിലുള്ളത്.

രാവിലെ ഒമ്ബതുമുതല്‍ രാത്രി ഒമ്ബതുവരെയാണ് പ്രവേശനം. മുതിർന്നവർക്ക് 60 രൂപയും കുട്ടികള്‍ക്ക് 35 രൂപയുമാണ് നിരക്ക്. എല്ലാ ദിവസവും വൈകീട്ട് ആറുമുതല്‍ ഡിജെ, ഗാനമേള, മ്യൂസിക്കല്‍ ഫൗണ്ടൻ എന്നിവ ഉണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular