Friday, May 17, 2024
HomeKeralaപി.ടി. തോമസിന്റെ പിന്‍ഗാമി ? റോജിയോ കുഴല്‍നാടനോ?

പി.ടി. തോമസിന്റെ പിന്‍ഗാമി ? റോജിയോ കുഴല്‍നാടനോ?

പി.ടി തോമസിന്റെ ഒഴിവിലേക്കു ആര് വരും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പദവിയിലേക്ക് ആര് വരും. യുവാക്കളെ കൊണ്ടുവരാനാണ് തീരുമാനം. റോജി എം ജോണ്‍, മാത്യു കുഴല്‍നാടന്‍. രണ്ടുപേരും മിടുക്കന്‍മാര്‍. ഗ്രൂപ്പിനു കൊടുത്താല്‍ ജോസഫ് വാഴയ്ക്കന്‍, കെ.സി ജോസഫ്.  യുവാക്കളെ കൊണ്ടു വരുന്നതിനെയാണ് അണികള്‍ ആഗ്രഹിക്കൂന്നത്. ഗ്രൂപ്പിനോടു ആര്‍ക്കും താല്‍പര്യമില്ല.

യുവ നേതാക്കളെ പരിഗണിക്കുന്ന വേളയില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കും എന്‍ എസ് യു മുന്‍ ദേശീയ അദ്ധ്യക്ഷന്‍കൂടിയായ റോജിയുടെ പേര് ചര്‍ച്ചയ്ക്ക് വന്നിരുന്നു.

എന്‍എസ് യു ദേശീയ നേതൃത്വത്തിലായിരുന്നപ്പോഴേ റോജി മികച്ച സംഘാടകന്‍ കൂടിയായിരുന്നു. അന്ന് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ റോജി നടത്തിയ ശ്രമങ്ങളും ശ്രദ്ധേയമായിരുന്നു. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചുവേണം പുതിയ വര്‍ക്കിങ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനെന്നാണ് ആവശ്യം.

ഹൈക്കമാന്‍ഡിനും റോജിയോട് എതിര്‍പ്പില്ല. സംസ്ഥാന നേതൃത്വത്തിനും റോജിയോട് അനുകൂലമായ നിലപാടാണ്. മാത്യു കുഴല്‍നാടന്റെ കാര്യത്തിലും ഇതേ സാഹചര്യം തന്നെയാണുള്ളത്.എന്നാല്‍ പിടിയുടെ ഒഴിവില്‍ വന്ന വര്‍ക്കിങ് പ്രസിഡന്റ് പദവി ഗ്രൂപ്പുകള്‍ക്ക് വിട്ടു നല്‍കണമെന്ന ആവശ്യം എ,ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടാനുള്ള സാധ്യതയുണ്ട്. തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി ആരെന്നതിനെ ആശ്രയിച്ചിരിക്കും ഇവരുടെ നിലപാട്.ജോസഫ് വാഴയ്ക്കന്‍, കെസി ജോസഫ് എന്നിവരെ മുന്‍നിര്‍ത്തിയാണ് ഗ്രൂപ്പുകള്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തില്‍ കണ്ണുവച്ചിട്ടുള്ളത്. എന്നാല്‍ ഗ്രൂപ്പു മാനേജര്‍മാരെ ആരെയും ഈ പദവിയിലേക്ക് പരിഗണിക്കരുതെന്നു തന്നെയാണ് പ്രവര്‍ത്തക വികാരം.ഇനിയും ഇത്തരക്കാരെ പ്രധാന പദവിയില്‍ പരിഗണിച്ചാല്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പു പ്രവര്‍ത്തനം വീണ്ടും ശക്തമാകും എന്നു തന്നെയാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. അത് പാര്‍ട്ടിയുടെ നിലവിലെ ഊര്‍ജ്വസ്വലമായ പ്രവര്‍ത്തനത്തെ പിന്നോട്ടു നയിക്കാനേ ഉപകരിക്കൂ എന്നാണ് വിമര്‍ശനം.

മാത്യുപോള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular