Monday, May 20, 2024
HomeIndiaഅക്ഷയ തൃതീയ 2024: ഇന്ന് ഈ കാര്യങ്ങള്‍ ചെയ്താല്‍ ഭാഗ്യവും ഐശ്വര്യവും വന്നുചേരുമോ ?

അക്ഷയ തൃതീയ 2024: ഇന്ന് ഈ കാര്യങ്ങള്‍ ചെയ്താല്‍ ഭാഗ്യവും ഐശ്വര്യവും വന്നുചേരുമോ ?

ന്ന് അക്ഷയ തൃതീയ. ഹിന്ദു വിശ്വാസം അനുസരിച്ച്‌ അഖ തീജ് എന്ന് കൂടി അറിയപ്പെടുന്ന അക്ഷയ തൃതീയ ദിനം ഈ വർഷം മെയ് 10 നാണ്.
പുരാണ ഗ്രന്ഥങ്ങള്‍ പ്രകാരം സത്യയുഗം അവസാനിക്കുകയും ത്രേതായുഗം ആരംഭിക്കുകയും ചെയ്തത് ഈ ദിവസത്തിലാണ്. ഹിന്ദു മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതകള്‍ ഈ ദിവസത്തിനുണ്ട്. ഈ ദിവസം ഒരു ബിസിനസ്സ് ആരംഭിക്കുകയോ, വസ്തുവകകള്‍, ആഭരണങ്ങള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങുകയോ ചെയ്യുന്നത് കുടുംബത്തിലേക്ക് സമ്ബത്തും വിജയവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഭാവിയില്‍ ഉയർന്ന സാമ്ബത്തിക സ്ഥിതി കൈവരിക്കാൻ ഈ ദിവസം ആളുകള്‍ സ്വർണം വാങ്ങാനായും തിരഞ്ഞെടുക്കുന്നു.

ഈ ശുഭ ദിനത്തില്‍ പാലിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍ അറിയാം.

1) അക്ഷയ തൃതീയ ദിനത്തില്‍ സ്വർണം വാങ്ങുന്നത് ജീവിത വിജയം കൊണ്ടുവരും എന്ന് വിശ്വസിക്കപ്പെടുന്നു.

2) നിക്ഷേപങ്ങള്‍ നടത്തുന്നതിന് ഏറ്റവും അനുയോജ്യമായ ദിവസം കൂടിയാണിത്.

3) ഈ ദിവസം ഒരു ബിസിനസ്സ് ആരംഭിക്കുന്നത് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു.

4) ഒരു കാർ വാങ്ങുന്നതോ കുട്ടികള്‍ക്കായി സമ്ബാദ്യ പദ്ധതികള്‍ ആരംഭിക്കുകയോ ചെയ്യുന്നത് ഭാവിയില്‍ വിജയം നല്‍കുമെന്നാണ് വിശ്വാസം.

5) വിവാഹം അല്ലെങ്കില്‍ വിവാഹനിശ്ചയം തുടങ്ങിയ ചടങ്ങുകള്‍ അക്ഷയതൃതീയ ദിവസം നടത്തുന്നത് ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.

6) വീട് ശുചിയാക്കുകയും വൃത്തിയുള്ള അന്തരീക്ഷം നിലനിർത്തുകയും ചെയ്യണം.

7) മദ്യം കഴിക്കുന്നതോ, നഖം മുറിക്കുന്നതോ, ചൂതാട്ടം, വാതുവെപ്പ് മുതലായവയില്‍ ഏർപ്പെടുന്നതോ ഒഴിവാക്കുക.

8) വായ്പ എടുക്കുകയോ പണം കടം വാങ്ങുകയോ ചെയ്യുന്നത് ഒഴിവാക്കുക.

9) ഉള്ളി, വെളുത്തുള്ളി, മത്സ്യം, മാംസം തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങള്‍ ഇന്ന്‌ഒഴിവാക്കുക.

10) ഇന്ന് വൃതം മുറിയ്ക്കാൻ ശ്രമിക്കുന്നത് ദോഷ ഫലങ്ങള്‍ ഉണ്ടാക്കിയേക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular