Friday, May 17, 2024
HomeKeralaനിരക്ക് വർദ്ധന സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റി; ഓട്ടോ-ടാക്സി പണിമുടക്ക് മാറ്റിവച്ചു

നിരക്ക് വർദ്ധന സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റി; ഓട്ടോ-ടാക്സി പണിമുടക്ക് മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ട‌ാക്സി (Auto-Taxi) നിരക്ക് വർദ്ദിപ്പിക്കണമെന്ന ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. യൂണിയനുകളുടെ ആവശ്യം പരിഗണിക്കും. നിരക്ക് വർദ്ദന സംബന്ധിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയെ മന്ത്രി ചുമതലപ്പെടുത്തി. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. പണിമുടക്കിൽ നിന്ന് പിൻമാറണെന്ന് സംഘടനകളോട് മന്ത്രി അഭ്യർത്ഥിക്കുന്നു. മന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular