Sunday, May 19, 2024
HomeKeralaകെ. റെയില്‍ ; വിരട്ടല്‍ ഇങ്ങോട്ട് വേണ്ടെന്ന് വീണ്ടും മുഖ്യമന്ത്രി

കെ. റെയില്‍ ; വിരട്ടല്‍ ഇങ്ങോട്ട് വേണ്ടെന്ന് വീണ്ടും മുഖ്യമന്ത്രി

കേരളത്തില്‍ ഒരു വികസന പരിപാടിയും പാടില്ലെന്ന മട്ടിലാണ് പ്രതിപക്ഷം നീങ്ങുന്നതെന്നും എന്നാല്‍ വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടുന്നവരോട് ഒന്നേ പറയാനുള്ളൂ, വിരട്ടല്‍ ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ ദുര്‍വാശിയില്ല. നാട് മുന്നോട്ട് പോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സ്ഥലമേറ്റെടുക്കലിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും നഷ്ടപരിഹാരം കൂടുതല്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.പി.ഐ.എം പാലക്കാട് ജില്ലാ സമ്മേളനത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച് പല പദ്ധതികളും അട്ടിമറിക്കാന്‍ ബിജെപി നീക്കം നടത്തുന്നെന്നും എല്‍ഡിഎഫിന്റെ കാലത്ത് വികസനം വേണ്ടെന്നാണ് അവര്‍ പറയുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഇപ്പോള്‍ വേണ്ട എന്നാണ് ചിലരുടെ നിലപാട്. ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ എപ്പോഴാണെന്ന് അദ്ദേഹം ചോദിച്ചു. പശ്ചാത്തലസൗകര്യ വികസനം നടന്നാല്‍ മാത്രമേ എല്ലാ മേഖലയിലും വികസനം വരൂ. യാത്രാസൗകര്യമില്ലെങ്കില്‍ നിക്ഷേപകര്‍ മടിച്ച് നില്‍ക്കും. എല്ലാ തൊഴില്‍ സാധ്യതകളെയും ഇത് ബാധിക്കും. അതിന് സര്‍ക്കാര്‍ നിന്നുകൊടുക്കില്ല. ജനവും അതാണ് ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular