Wednesday, May 8, 2024
HomeKeralaപൊലീസ് ക്രൂരതയ്ക്ക് മാപ്പ് പറയാൻ മാത്രം മന്ത്രിയെ നിയമിക്കേണ്ട അവസ്ഥ; മുഖ്യമന്ത്രിക്കെതിരെ കെ. സുധാകരൻ

പൊലീസ് ക്രൂരതയ്ക്ക് മാപ്പ് പറയാൻ മാത്രം മന്ത്രിയെ നിയമിക്കേണ്ട അവസ്ഥ; മുഖ്യമന്ത്രിക്കെതിരെ കെ. സുധാകരൻ

പൊലീസിൻ്റെ ക്രൂരതകൾക്ക് മാപ്പ് പറയാൻ മാത്രമായി ഒരു വകുപ്പുണ്ടാക്കി അതിന് മന്ത്രിയെ നിയമിക്കേണ്ട അവസ്ഥയിലേയ്ക്കാണ് കഴിവുകെട്ട ആഭ്യന്തര മന്ത്രി കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.

പൊലീസ് അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചിട്ടും ആഭ്യന്തര മന്ത്രി സ്ഥാനത്ത് പിണറായി വിജയന് നാണവും മാനവും ഇല്ലാതെ തുടരാൻ കഴിയുന്നത് അത്ഭുതം തന്നെയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്,
കഴിഞ്ഞ ദിവസം ഒരു വിദേശ പൗരൻ്റെ മേൽ കുതിര കേറിയ പിണറായി വിജയൻ്റെ പോലീസ് ഇന്നിതാ ഒരാളെ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നു. പൊലീസിൻ്റെ ക്രൂരതകൾക്ക് മാപ്പ് പറയാൻ മാത്രമായി ഒരു വകുപ്പുണ്ടാക്കി അതിന് മന്ത്രിയെ നിയമിക്കേണ്ട അവസ്ഥയിലേയ്ക്കാണ് കഴിവുകെട്ട ആഭ്യന്തര മന്ത്രി കേരളത്തെ എത്തിച്ചിരിക്കുന്നത്.

പൊലീസ് അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചിട്ടും ആഭ്യന്തര മന്ത്രി സ്ഥാനത്ത് പിണറായി വിജയന് നാണവും മാനവും ഇല്ലാതെ തുടരാൻ കഴിയുന്നത് അത്ഭുതം തന്നെയാണ്. സി പി എം എന്ന പാർട്ടിയ്ക്ക്, അതിൻ്റെ സംസ്ഥാന സെക്രട്ടറിയ്ക്ക് ഈ മന്ത്രിസഭയിൽ എന്തെങ്കിലും സ്വാധീനം പേരിനെങ്കിലുമുണ്ടെങ്കിൽ പിണറായി വിജയനെ ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്യണം. പൊലീസിൻ്റെ അഴിഞ്ഞാട്ടം നിർത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നിർബന്ധിതരാക്കരുത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular