Sunday, May 19, 2024
HomeKeralaപോലിസിനെ ചവിട്ടിയാലും ആ ചവിട്ടിയവനെ അവന്റെ തൊഴിലിടത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്താല്‍ പ്രശ്നങ്ങള്‍ അവസാനിക്കുമോ: ഹരീഷ്...

പോലിസിനെ ചവിട്ടിയാലും ആ ചവിട്ടിയവനെ അവന്റെ തൊഴിലിടത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്താല്‍ പ്രശ്നങ്ങള്‍ അവസാനിക്കുമോ: ഹരീഷ് പേരടി

കൊച്ചി: മാവേലി എക്സ്പ്രസില്‍ യാത്രക്കാരനെ മര്‍ദിക്കുകയും ചവിട്ടുകയും ചെയ്ത എഎസ്‌ഐ എംസി പ്രമോദിനെ സസ്പെന്‍ഡു ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്.

സസ്പെന്‍ഷന്‍ വെറും കോമാളിത്തരമാണെന്നും ബൂട്ടിട്ട് ഒരു മനുഷ്യനെ ചവിട്ടിയ പോലീസുകാരന്‍ ഒരു ഗുണ്ടയാണെന്നും ഹരീഷ് പറഞ്ഞു.

ഈ ക്രിമിനലിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാത്തത് എന്തുകൊണ്ടാണെന്നും തിരിച്ച്‌ പോലിസിനെ ചവിട്ടിയാലും ആ ചവിട്ടിയവനെ അവന്റെ തൊഴിലിടത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്താല്‍ പ്രശ്നങ്ങള്‍ അവസാനിക്കുമോ എന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

സസ്പെന്‍ഷന്‍ വെറും കോമാളിത്തരമാണ് …മാസങ്ങള്‍ക്കുശേഷം ഇവന്‍ ഇനിയും പോലിസില്‍ കസാല വലിച്ചിട്ടിരിക്കും…ബൂട്ടിട്ട് ഒരു മനുഷ്യനെ ചവിട്ടിയ ഇവന്‍ ഒരു ഗുണ്ടയാണ്…ഈ ക്രിമിനലിനെ അറസ്റ്റ് ചെയ്യാത്തത് എന്താണ്?..ജയിലില്‍ അടക്കാത്തതെന്താണ്?..നിയമം അറിയാത്ത ഒരു സാധരണകാരന്റെ സംശയമാണ്…തിരിച്ച്‌ പോലിസിനെ ചവിട്ടിയാലും ആ ചവിട്ടിയവനെ അവന്റെ തൊഴിലിടത്തില്‍ നിന്ന് സസ്പെന്റ് ചെയ്താല്‍ പ്രശനങ്ങള്‍ അവസാനിക്കുമോ..അങ്ങിനെയല്ലല്ലോ ഇവിടെ കാര്യങ്ങള്‍ നടപ്പിലാവുന്നത്…അതുകൊണ്ട് പറയുകയാണ്..ഇത്തരം കേസുകളില്‍ സസ്പെന്‍ഷന്‍ എന്ന പരമ്ബരാഗത ആചാരം തുടര്‍ന്നാല്‍ പോരാ…ആചാരങ്ങള്‍ ശബരിമലയില്‍ മാത്രമല്ല പോലിസിലും മാറ്റപെടെണ്ടതാണ്..നാളെ കെ.റെയിലിനും വേഗത കൂടിയാലും ഇത്തരം വിഡ്ഢികള്‍ അതിനുള്ളില്‍ കയറിയാല്‍ 4 മണിക്കൂര്‍ കൊണ്ട് നമ്മള്‍ കാസര്‍ക്കോട് നിന്ന് തിരുവനന്തപുരത്തല്ല എത്തുക…4 മണിക്കൂര്‍കൊണ്ട് 16ാം നൂറ്റാണ്ടില്‍ എത്തും…ജാഗ്രതൈ…പുരോഗമനം=മുന്നോട്ടുള്ള കുതിപ്പ്..ക്രിമനലുകള്‍ ഇല്ലാത്ത കെ.റെയിലും ജീവിതവും സ്വപ്നം കണ്ടു കൊണ്ട്…ഹരീഷ്പേരടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular