Friday, May 3, 2024
HomeKeralaഅഞ്ചു വയസ്സുകാരന്‍റെ കാല്‍വെള്ളയില്‍ പൊള്ളലേല്‍പിച്ച മാതാവ് അറസ്റ്റില്‍

അഞ്ചു വയസ്സുകാരന്‍റെ കാല്‍വെള്ളയില്‍ പൊള്ളലേല്‍പിച്ച മാതാവ് അറസ്റ്റില്‍

അടിമാലി: അഞ്ചു വയസ്സുകാരന്‍റെ കാല്‍വെള്ളയില്‍ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശാന്തന്‍പാറ പേത്തൊട്ടി സ്വദേശിയായ 24 കാരിയെ ആണ് ജൂവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത് ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ യുവതിയെ കാക്കനാട് വനിത ജയിലില്‍ റിമാന്‍ഡ് ചെയ്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ കേസെടുത്തിരിക്കുന്നത്. അഞ്ചു ദിവസം മുമ്ബാണ് ശാന്തന്‍പാറ പേത്തൊട്ടിയില്‍ തമിഴ് വംശജരായ തോട്ടം തൊഴിലാളികളുടെ മകനെ പെറ്റമ്മ കാല്‍വെള്ളയിലും ദേഹത്തും സീല്‍ തവി അടുപ്പില്‍ വെച്ച്‌ ചൂടാക്കി പൊള്ളലേല്‍പ്പിച്ചത്. തങ്ങള്‍ ജോലിക്കു പോകുമ്ബോള്‍ മകന്‍ കാട്ടിലേക്ക് ഓടി പോകുന്നതിലുള്ള ദേഷ്യം കൊണ്ടാണ് മകന്‍റെ കാല്‍ വെള്ളയില്‍ പൊള്ളലേല്‍പ്പിച്ചത് എന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്. കുട്ടിയുടെ രണ്ട് കാല്‍വെള്ളയിലും ദേഹത്തും പൊള്ളലേറ്റത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular