Friday, May 3, 2024
HomeKeralaവാന്‍ ബസിലിടിച്ച്‌​ കാറിന്​ മുകളി​ലേക്ക്​ മറിഞ്ഞു; നാലുപേര്‍ക്ക്​ പരിക്ക്​

വാന്‍ ബസിലിടിച്ച്‌​ കാറിന്​ മുകളി​ലേക്ക്​ മറിഞ്ഞു; നാലുപേര്‍ക്ക്​ പരിക്ക്​

പീരുമേട്: നിയന്ത്രണംവിട്ട ശബരിമല തീര്‍ഥാടകരുടെ വാന്‍ ബസിലിടിച്ചശേഷം കാറിന്‍റെ മുകളിലേക്ക് മറിഞ്ഞു. നാലുപേര്‍ക്ക് പരിക്ക്.

വാനില്‍ ഉണ്ടായിരുന്ന തമിഴ്‌നാട് തിരുര്‍ സ്വദേശി അനസ്(19), ബിലാല്‍ (27), ആഷിം (29), കാര്‍ യാത്രക്കാരന്‍ പോണ്ടിച്ചേരി സ്വദേശി അജയ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാത 183ല്‍ വളഞ്ചാങ്കാനം വളവില്‍ ശനിയാഴ്ച് രാവിലെ 9.15നാണ്​ അപകടം. തമിഴ്നാട്ടില്‍നിന്ന് ശബരിമലക്കുപോയ വാന്‍ നിയന്ത്രണംവിട്ട് ടൂറിസ്റ്റ്​ ബസില്‍ ഇടിച്ചശേഷം ശബരിമലയില്‍നിന്ന് മടങ്ങിയ പോണ്ടിച്ചേരി സ്വദേശികളുടെ കാറിന്‍റെ മുകളിലേക്ക് മറിയുകയായിരുന്നു. കാര്‍ ഭാഗികമായി തകര്‍ന്നു. ഫയര്‍ ഫോഴ്സ്, ഹൈവേ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പിന്‍റെ ശബരിമല പെട്രോളിങ് സംഘം എന്നിവര്‍ ചേര്‍ന്ന് കാറിന്‍റെ മുകളില്‍നിന്ന് വാന്‍ ഉയര്‍ത്തിമാറ്റുകയായിരുന്നു. 20 മിനിറ്റ് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു ചിത്രവിവരണം idl_ pmd – 1 വളഞ്ചാങ്കാനത്ത് കാറിന്‍റെ മുകളില്‍ വാന്‍ മറിഞ്ഞ നിലയില്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular