Saturday, May 18, 2024
HomeKeralaസി.പി.ഐ മന്ത്രിമാർക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ്‌ ചെന്നിത്തല

സി.പി.ഐ മന്ത്രിമാർക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ്‌ ചെന്നിത്തല

ആലപ്പുഴ: സി.പി.ഐ മന്ത്രിമാര്‍ക്ക്​ മുഖ്യമന്ത്രിയെ ഭയമാണെന്ന്​ മുന്‍ ​പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല.

സംസ്ഥാനത്ത്​ ഇപ്പോള്‍ മന്ത്രിമാരില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണുള്ളത്​. ലോകായുക്തയുടെ സുപ്രധാന ഓര്‍ഡിനന്‍സ്​ വന്നപ്പോള്‍ സി.പി.ഐ മന്ത്രിമാര്‍ ആരും മിണ്ടിയില്ല. സി.പി.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞത്​ അവരോട്​ ചോദിക്കണമെന്നാണ്​. ഇക്കാര്യം മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചചെയ്തില്ലെന്നതിന്‍റെ ഉദാഹരണമാണിതെന്ന്​ രമേശ്​ ആലപ്പുഴയില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുബൈ യാത്ര വെട്ടിച്ചുരുക്കി കേരളത്തിലേക്ക്​ മടങ്ങണം. നേരത്തേ പരിപാടി നിശ്ചയിക്കാതെ ഒമ്ബതുദിവസം ദുബൈയില്‍ കഴിയുന്നതിന്‍റെ കാരണം ആര്‍ക്കുമറിയില്ല. സംസ്ഥാനത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന അതിഗുരുതര കോവിഡ്​ സാഹചര്യങ്ങളെ നിയന്ത്രിക്കാന്‍ മടങ്ങിവന്ന്​ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.

ലോകായുക്ത വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഓ‍ര്‍ഡ‍ിനന്‍സ് നിയമസഭയോടുള്ള അവഹേളനമാണ്​. പൊതുസമൂഹം ഓര്‍ഡിനന്‍സിനോട് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular