Saturday, May 18, 2024
HomeGulfമൂന്നാമത്​ അറബ്​ ഗള്‍ഫ്​ സുരക്ഷ സൈനികാ​ഭ്യാസം സമാപിച്ചു

മൂന്നാമത്​ അറബ്​ ഗള്‍ഫ്​ സുരക്ഷ സൈനികാ​ഭ്യാസം സമാപിച്ചു

ജി​ദ്ദ: വി​ക​സ​നം കൈ​വ​രി​ക്കു​ന്ന​തി​നും ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നും സു​ര​ക്ഷ അ​നി​വാ​ര്യ​മെ​ന്ന്​ സൗ​ദി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മീ​ര്‍ അ​ബ്​​ദു​ല്‍ അ​സീ​സ്​ ബി​ന്‍ സ​ഊ​ദ്​ ബി​ന്‍ നാ​ഇ​ഫ്.

 

കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ അ​ബ്‌​ഖൈ​ഖ് ഗ​വ​ര്‍​ണ​റേ​റ്റി​ലെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍​സ് സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സ് ട്രെ​യി​നി​ങ്​​ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ മൂ​ന്നാ​മ​ത്​ അ​റ​ബ്​ ഗ​ള്‍​ഫ്​ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​ത്തി​ന്റെ സ​മാ​പ​ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര​മ​ന്ത്രി.

സു​ര​ക്ഷാ​സേ​ന​ക​ള്‍ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​വും സ​ഹ​ക​ര​ണ​വും ശാ​ശ്വ​ത​മാ​യി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ന്ന​ദ്ധ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ഏ​കീ​ക​രി​ക്കു​ന്ന​തി​നു​മാ​ണ്​ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം.

അ​തോ​ടൊ​പ്പം ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ മ​ഹ​ത്താ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​ഫ​ല​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മു​ണ്ട്. കോ​വി​ഡി​നെ വ​ലി​യ സു​ര​ക്ഷാ​ശ്ര​മ​ങ്ങ​ളോ​ടെ വി​ജ​യ​ക​ര​മാ​യി നേ​രി​ട്ട​തി​നു ശേ​ഷ​മാ​ണ് ഈ ​അ​ഭ്യാ​സ​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി സൂ​ചി​പ്പി​ച്ചു. ഈ ​സ​മ​യ​ത്ത് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ സു​ര​ക്ഷാ വ​കു​പ്പു​ക​ള്‍​ക്ക്​ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ മു​ന്‍​ക​രു​ത​ലു​ക​ള്‍ ന​ട​പ്പാ​ക്കാ​നും പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ​ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്​ ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​നും ക​ഴി​ഞ്ഞു. അ​റ​ബ്-​ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കും സു​സ്ഥി​ര​ത​ക്കും ഭീ​ഷ​ണി​യാ​കു​ന്ന എ​ല്ലാ​ത്തി​ലും നാ​മെ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ളും. ഞ​ങ്ങ​ളു​ടെ സു​ര​ക്ഷ​യി​ല്‍ വി​ട്ടു​വീ​ഴ്ച ചെ​യ്യു​ന്ന​തോ ഞ​ങ്ങ​ളു​ടെ ക​ഴി​വു​ക​ളി​ല്‍ കൈ​ക​ട​ത്തു​ന്ന​തോ വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​യെ ഏ​തു​വി​ധേ​ന​യും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​തോ ആ​യ എ​ല്ലാ ​ശ്ര​മ​ങ്ങ​ളെ​യും ഞ​ങ്ങ​ള്‍ നി​ര​സി​ക്കു​ന്നു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ അ​വി​ഭാ​ജ്യ​മാ​ണ് എ​ന്ന​താ​ണ് ഞ​ങ്ങ​ള്‍ എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​ന്ന സ​ന്ദേ​ശം. ജി.​സി.​സി രാ​ജ്യ​ങ്ങ​ള്‍ ദൈ​വ​ത്തി​​ന്റെ കൃ​പ​യോ​ടെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഉ​ദാ​ത്ത​മാ​യ കാ​ഴ്ച​പ്പാ​ടോ​ടും എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​മ​ഗ്ര​മാ​യ വി​ക​സ​ന ന​വോ​ത്ഥാ​നം അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞു.

സ​ല്‍​മാ​ന്‍ രാ​ജാ​വി​​ന്റെ​യും കി​രീ​ടാ​വ​കാ​ശി​യു​ടെ​യും ആ​ശം​സ​ക​ള്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ച ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ആ​ഭ്യ​ന്ത​ര​മ​​ന്ത്രി​മാ​ര്‍​ക്കും ഉ​ന്ന​ത​ര്‍​ക്കും തു​ട​ക്ക​ത്തി​ല്‍ മ​ന്ത്രി അ​റി​യി​ച്ചു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ പ​രി​ധി​യി​ല്ലാ​ത്ത പി​ന്തു​ണ​ക്കും ഉ​ദാ​ര​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​മാ​ര്‍​ക്കും ഫീ​ല്‍​ഡ്​ ക​മാ​ന്‍​ഡ​ര്‍​മാ​ര്‍​ക്കും സൈ​നി​കാ​ഭ്യാ​സ​ത്തി​ല്‍ പ​​​ങ്കെ​ടു​ത്ത​വ​ര്‍​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

കോ​വി​ഡ്​ നേ​രി​ടു​ന്ന​തി​ല്‍ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ള്‍ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ള്‍ വി​വ​രി​ക്കു​ന്ന ദൃ​ശ്യ​ചി​ത്രം ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും സ​ദ​സ്സും വീ​ക്ഷി​ച്ചു. ശേ​ഷം വേ​ദി​ക്കു​ മു​ന്നി​ല്‍ സൈ​നി​ക​രു​ടെ അ​ഭ്യാ​സം ന​ട​ന്നു. ച​ട​ങ്ങി​ല്‍ നാ​ലാ​മ​ത്​ അ​റ​ബ്​ ഗ​ള്‍​ഫ്​ സു​ര​ക്ഷ സൈ​നി​കാ​ഭ്യാ​സ​ത്തി​നു​ള്ള ബാ​ന​ര്‍ ഖ​ത്ത​റി​ന്​ കൈ​മാ​റി.

യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ലെ​ഫ്റ്റ​ന​ന്‍​റ്​ ജ​ന​റ​ല്‍ ​സൈ​ഫ്​ ബി​ന്‍ സാ​യി​ദ് അ​ല്‍ ന​ഹ്​​യാ​ന്‍, ബ​ഹ്​​റൈ​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ലെ​ഫ്റ്റ​ന​ന്‍​റ്​ ജ​ന​റ​ല്‍ ശൈ​ഖ്​ റാ​ഷി​ദ് ബി​ന്‍ അ​ബ്ദു​ല്ല അ​ല്‍ ഖ​ലീ​ഫ, ഒ​മാ​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഹ​മൂ​ദ് ബി​ന്‍ ഫൈ​സ​ല്‍ അ​ല്‍ ബു​സ​ഈ​ദി, ജി.​സി.​സി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​നാ​യി​ഫ് ഫ​ലാ​ഹ് അ​ല്‍ ഹ​ജ്‌​റ​ഫ്, ഖ​ത്ത​ര്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ബ്ദു​ല്‍ അ​സീ​സ് ബി​ന്‍ ഫൈ​സ​ല്‍ അ​ല്‍​താ​നി, കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ന്‍​വ​ര്‍ അ​ബ്ദു​ല്ല​ത്തീ​ഫ് അ​ല്‍ ബ​ര്‍​ജാ​സ്​ എ​ന്നി​വ​ര്‍ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

കൂ​ടാ​തെ കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യാ ഡെ​പ്യൂ​ട്ടി ഗ​വ​ര്‍​ണ​ര്‍ അ​മീ​ര്‍ അ​ഹ​മ​ദ്​ ബി​ന്‍ ഫ​ഹ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍, ആ​ഭ്യ​ന്ത​ര ഉ​പ​മ​ന്ത്രി ഡോ. ​നാ​സ​ര്‍ ബി​ന്‍ അ​ബ്ദു​ല്‍ അ​സീ​സ് അ​ല്‍ ദാ​വൂ​ദ്, സ്റ്റേ​റ്റ് സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് മേ​ധാ​വി അ​ബ്ദു​ല്ല ബി​ന്‍ അ​ബ്​​ദു​ല്‍ ക​രീം അ​ല്‍ ഇ​സ, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ നി​ര​വ​ധി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ല്‍ പ​​​ങ്കെ​ടു​ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular