Saturday, June 1, 2024
HomeEuropeലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം

റിയോഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന് നാല്‌ഗോളിന്റെ ജയം. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് മഞ്ഞപ്പട പരാഗ്വയെ തകര്‍ത്തത്.

28-ാം മിനുട്ടില്‍ റാഫിഞ്ഞയിലൂടെയാണ് ബ്രസീല്‍ ഗോള്‍വേട്ട തുടങ്ങിയത്.

62-ാം മിനുട്ടില്‍ ഫിലിപ്പോ കുട്ടീഞ്ഞോയും 86-ാം മിനുട്ടില്‍ ആന്റണിയും മഞ്ഞപ്പടയ്ക്കായി ഗോള്‍വല ചലിപ്പിച്ചു. 88-ാം മിനുട്ടില്‍ റോഡ്രിഗോയിലൂടെ ബ്രസീല്‍ ഗോള്‍വേട്ട പൂര്‍ത്തിയാക്കി.

ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ 32-ാം വിജയമാണിത്. ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ വിജയക്കുതിപ്പെന്ന റെക്കോഡും ബ്രസീല്‍ ടീം സ്വന്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular