Monday, May 6, 2024
HomeUSAഡാലസ് മൃഗശാലയിലെ അഞ്ചു ഗൊറില്ലകൾക്കു കോവിഡ്

ഡാലസ് മൃഗശാലയിലെ അഞ്ചു ഗൊറില്ലകൾക്കു കോവിഡ്

ഡാലസ് ∙ സന്ദർശകരെ ആകർഷിച്ചിരുന്ന ഡാളസ് മൃഗശാലയിലെ അഞ്ചു ഗൊറില്ലകൾക്കു കോവിഡ് 19 സ്ഥിരീകരിച്ചു. സാധാരണ നടത്തുന്ന വൈറസ് ടെസ്റ്റിനെ തുടർന്ന് ഫ്രെബ്രുവരി 8 ചൊവ്വാഴ്ചയാണ് കോവിഡ് 19 കണ്ടെത്തിയതായി മൃഗശാല അധികൃതർ അറിയിച്ചത്. എന്നാൽ ഇവയിൽ കാര്യമായ രോഗലക്ഷണങ്ങൾ പ്രകടമല്ലായെന്നും അധികൃതർ അറിയിച്ചു.

മൃഗശാലയിൽ രണ്ടു ഗ്രൂപ്പ് ഗൊറില്ലാകളാണുള്ളത്. ഫാമിലി ട്രൂപ്പ്, ബാച്ചിലർ ട്രൂപ്പ് എന്നിവയാണു ഗ്രൂപ്പുകൾ. ഫാമിലി ട്രൂപ്പിൽ ആറും ബാച്ചിലർ ട്രൂപ്പിൽ നാലും പേരാണ്. ഫെബ്രുവരി 1ന് എടുത്ത സാംപിളുകളുടെ മൃഗശാല ലാബ് റിസൽട്ടുകളാണ് ഇന്നു പുറത്തുവിട്ടത്. നാഷണൽ  വെറ്ററിനറി സർവീസ് ലാബറട്ടിയുടെ റിസൽട്ട് കൂടി വരാറുണ്ട്.

gorilla-dallas-zoo-2

ഗൊറില്ലകളിൽ വൈറസ് കണ്ടെത്തിയതോടെ അവയെ ശുശ്രൂഷിക്കുന്നവരേയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. സന്ദർശകർ ഗൊറില്ലകളുടെ വൈറസിനെ കുറിച്ചു ഭയപ്പെടേണ്ടതില്ലെന്നും അവരെ സുരക്ഷിതമായി ഗ്ലാസ്സുകൾക്കുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഇവിടെയുള്ള ആറ് ആഫ്രിക്കൻ സിംഹങ്ങൾക്കും മൂന്നു ടൈഗറുകൾക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular