Saturday, May 4, 2024
HomeIndiaഅച്ഛന് പകരം ലേലം വിളിക്കാനെത്തിയത് മക്കള്‍; ഐ പി എല്‍ താരലേലത്തില്‍ ഇത്തവണ വിലപേശുക ആര്യന്‍...

അച്ഛന് പകരം ലേലം വിളിക്കാനെത്തിയത് മക്കള്‍; ഐ പി എല്‍ താരലേലത്തില്‍ ഇത്തവണ വിലപേശുക ആര്യന്‍ ഖാനും സുഹാന ഖാനും

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശക്തമായ ടീമുകളില്‍ ഒന്നായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി ലേലം വിളിക്കാന്‍ ഇത്തവണ ഷാരൂഖ് ഖാന് പകരമായി എത്തിയത് മക്കളായ ആര്യന്‍ ഖാനും സുഹാന ഖാനും.

ഐ പി എല്‍ 2022 സീസണിന് മുന്നോടിയായി താരലേലം ആരംഭിച്ചിരിക്കുകയാണ്. ഷാരൂഖ് ഖാനും നടി ജൂഹി ചൗളയുമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥര്‍. ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ രണ്ട് തവണ ടീം ഐപിഎല്‍ കിരീടം സ്വന്തമാക്കിയിരുന്നു.

മുംബയ് ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായതിനുശേഷം ആദ്യമായാണ് ആര്യനും സുഹാനയും ഒരുമിച്ച്‌ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ അന്തരിച്ച മഹാഗായിക ലതാ മങ്കേഷ്കറുടെ സംസ്കാര ചടങ്ങില്‍ ഷാരൂഖ് ഖാന്‍ പങ്കെടുത്തിരുന്നു.

12.25 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ശ്രേയസ് അയ്യരെ സ്വന്തമാക്കിരിക്കുകയാണ്. ലേലത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ വില ലഭിച്ചത് ശ്രേയസ് അയ്യര്‍ക്കാണ്. ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്രിക്കറ്റ് നായകനായ പാറ്റ് കമ്മിന്‍സിനെ 7.25 കോടി രൂപയ്ക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയിരുന്നു.

ആദ്യമായാണ് സുഹാന ഖാന്‍ ഐ പി എല്‍ താരലേലത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍ കഴി‌ഞ്ഞ താരലേലത്തില്‍ ആര്യന്‍ ഖാന്‍ സന്നിഹിതനായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ താരലേലത്തില്‍ ജൂഹി ചൗളയുടെ മകളും 19കാരിയുമായ ജാഹ്‌നവി മെഹ്ത്ത പങ്കെടുത്തിരുന്നു. ജാഹ്‌നവിയായിരുന്നു കഴിഞ്ഞ ലേലത്തിലെ ഏറ്റവും പ്രായം കുറ‌ഞ്ഞ വ്യക്തിയും.

ബംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ലേലം ആരംഭിച്ചത്. 2018 മുതല്‍ താരലേലം സംഘടിപ്പിക്കുന്ന ഹ്യൂ എ‌ഡ്മീഡ്സ് തന്നെയാണ് ഇത്തവണയും ലേലം നിയന്ത്രിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular