Sunday, May 5, 2024
HomeIndiaപാകിസ്ഥാനിലെ ഹിന്ദുവായ നാട്ടുരാജാവ്; ത്രിശൂലവും ഓം എന്നും ആലേഖനം ചെയ്ത കാവിക്കൊടിയുള്ള പാകിസ്ഥാന്‍ ഹിന്ദു പാര്‍ട്ടിയും;

പാകിസ്ഥാനിലെ ഹിന്ദുവായ നാട്ടുരാജാവ്; ത്രിശൂലവും ഓം എന്നും ആലേഖനം ചെയ്ത കാവിക്കൊടിയുള്ള പാകിസ്ഥാന്‍ ഹിന്ദു പാര്‍ട്ടിയും;

പാകിസ്ഥാനിലെ ന്യൂനപക്ഷ വേട്ടയുടെ കഥകള്‍‌ മാത്രമാണ് എന്നും പുറത്തു വന്നിരുന്നത്. എന്നാല്‍, പാകിസ്ഥാനുള്ളില്‍ ഒരു നാട്ടു രാജ്യവും അവിടെ ഒരു ഹിന്ദു രാജാവും ഉള്ള കാര്യം അധികം ആര്‍ക്കും അറിയില്ല.

സം​ഗതി സത്യമാണ്. പഴയ അമര്‍കോട്ട് അഥവാ ഇപ്പോഴത്തെ ഉമര്‍കോട്ട് എന്ന നാട്ടുരാജ്യം ഇപ്പോഴും ഹിന്ദു രാജാവിന്റേതാണ്. രാജാധിപത്യം മാറി ജനാധിപത്യം വന്നപ്പോഴും പാകിസ്ഥാനിലെ രാഷ്ട്രീയത്തില്‍ ഈ പുരു രാജവംശത്തിന് സ്ഥാനമുണ്ട്. ഇപ്പോഴത്തെ രാജാവായ കര്‍ണി സിംഗ് സോധയുടെ മുത്തച്ഛന്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും ഏഴു തവണ പാര്‍ലമെന്റ് അം​ഗവും മന്ത്രിയുമായിരുന്നു.

  

റാണാ ചന്ദ്ര സിംഗ് എന്ന പിപിപി നേതാവ് പിന്നീട് പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ് പാകിസ്ഥാന്‍ ഹിന്ദു പാര്‍ട്ടി രൂപീകരിച്ചിരുന്നു. അതിന്റെ പതാക കാവിയായിരുന്നു. അതില്‍ ഓം, ത്രിശൂലം എന്നിവ എഴുതിയിരുന്നു. 2009 ല്‍ അദ്ദേഹം അന്തരിച്ചു. റാണാ ചന്ദ്ര സിംഗിന്റെ മകനായ ഹമീര്‍ സിംഗ് സോധയുടെ മകനാണ് ഇപ്പോഴത്തെ നാട്ടുരാജാവായ കര്‍ണി സിംഗ് സോധ.

പാകിസ്ഥാനിലെ രാഷ്ട്രീയ പരിപാടികളിലാണ് സോധയെ കൂടുതലായി കാണുന്നത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നതിനു പുറമേ, അദ്ദേഹം തന്റെ വാക്കുകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. കര്‍ണി സിംഗ് പോകുന്നിടത്തെല്ലാം അദ്ദേഹത്തിന്റെ സംരക്ഷണയില്‍ തോക്കുധാരികളായ അംഗരക്ഷകരുമുണ്ട്. അദ്ദേഹത്തിന് കാവല്‍ നില്‍ക്കുന്നവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ്.

അദ്ദേഹത്തോടൊപ്പമുള്ള അംഗരക്ഷകര്‍ എപ്പോഴും എകെ 47 റൈഫിളുകളും തോക്കുകളും കൈവശം വയ്ക്കാറുണ്ട്. ഹമീര്‍ സിംഗിന്റെ കുടുംബം രാജാ പുരുവിന്റെ (പരാസ്) പിന്‍ഗാമിയാണെന്ന് പാകിസ്ഥാനിലെ മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഇന്നും അവര്‍ തങ്ങളുടെ സുരക്ഷയ്ക്കായി എപ്പോഴും നിലകൊള്ളുന്നത്.

2015 ഫെബ്രുവരി 20-ന്, കനോട്ടയിലെ (ജയ്പൂര്‍) താക്കൂര്‍ മാന്‍സിംഗിന്റെ മകളായ രാജസ്ഥാനിലെ രാജകുടുംബത്തിലെ മകള്‍ പദ്മിനിയെ കര്‍ണി സിംഗ് വിവാഹം കഴിച്ചു. പാക്കിസ്ഥാനിലെ നാട്ടുരാജ്യമായ അമര്‍കോട്ടില്‍ നിന്നാണ് വിവാഹഘോഷയാത്ര ഇന്ത്യയിലെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular