Saturday, May 18, 2024
HomeKeralaഫൊക്കാന കേരള കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു; മുഖ്യമന്ത്രി, ഗവര്‍ണര്‍, മന്ത്രിമാര്‍ പങ്കെടുക്കും

ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു; മുഖ്യമന്ത്രി, ഗവര്‍ണര്‍, മന്ത്രിമാര്‍ പങ്കെടുക്കും

തിരുവനന്തപുരം : ഫൊക്കാനയുടെ 2022  കേരളാ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 26 ന് തിരുവനന്തപുരം മാജിക് പ്ലാനറ്റില്‍ നടക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അറിയിച്ചു. കണ്‍വെന്‍ഷനില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ , മറ്റു മന്ത്രിമാര്‍, എം എല്‍ എമാര്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. നാനൂറിനും അഞ്ഞുറിനും ഇടയില്‍  പ്രതിനിധികളാണ് സമ്മേളനത്തിലുണ്ടാവുക.

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതികൂല സാഹചര്യത്തില്‍ കണ്‍വെന്‍ഷന്‍ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകള്‍ അകന്നതോടെ കണ്‍വെന്‍ ചരിത്ര സംഭവമാക്കുകയാണ് ഫൊക്കാന. മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് തിരുവന്തപുരത്തെ കഴക്കൂട്ടത്തുള്ള  മാജിക്ക് പ്ലാനറ്റ്.
ഫൊക്കാന ഭാരവാഹികള്‍ മന്ത്രിമാരെയും പ്രമുഖ സാമൂഹ്യ, രാഷ്ട്രീയ നേതാക്കളെയും സന്ദര്‍ശിച്ച് പ്രാതിനിധ്യം ഉറപ്പുവരുത്തി.

ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മാജിക് പ്ലാനറ്റിലാണ് പ്രോഗ്രാം നടക്കുന്നത്. ഫൊക്കാനയുടെ നേതൃത്വത്തില്‍ മാജിക് പ്ലാനറ്റിന് നിരവധി സഹായങ്ങള്‍ നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്.

ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കേരള കണ്‍വെന്‍ഷനായിരിക്കും തിരുവനന്തപുരത്ത് നടക്കുകയെന്ന് ജോര്‍ജി വര്‍ഗീസ് പറഞ്ഞു.  ഫൊക്കാന വൈസ് പ്രസിഡണ്ട്  തോമസ് തോമസ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു കൊട്ടാരക്കര, ഫൊക്കാന കണ്‍വെന്‍ഷന്‍ ഇന്റര്‍നാഷണല്‍ കോ -ഓഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍,എന്നിവരും കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ക്കായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular