Saturday, May 18, 2024
HomeKeralaപൊന്നുതമ്ബുരാന് കടലില്‍ നിന്ന് കിട്ടിയത് പൊന്നിന്‍റെ വിലയുള്ള മീന്‍

പൊന്നുതമ്ബുരാന് കടലില്‍ നിന്ന് കിട്ടിയത് പൊന്നിന്‍റെ വിലയുള്ള മീന്‍

കൊല്ലം: കടലില്‍ ചത്തപോലെ കിടന്ന മീനിനെ പിടിച്ച്‌ വള്ളത്തിലേക്കടുപ്പിക്കുമ്ബോള്‍ ‘പൊന്നുതമ്ബുരാന്‍’ വള്ളത്തിലെ തൊഴിലാളികള്‍ അറിഞ്ഞിരുന്നില്ല, പൊന്നിന്‍റെ വിലയുള്ള മീനിനെയാണ് തങ്ങള്‍ക്ക് കിട്ടിയതെന്ന്.

ഏത് മീനാണ് കിട്ടിയതെന്നറിയാന്‍ മത്സ്യത്തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ മീനിന്‍റെ ചിത്രമിട്ടതോടെയാണ് വില കൂടിയ മീനാണ് ഇതെന്നറിഞ്ഞത്. 20 കിലോയുള്ള ‘പടത്തിക്കോര’ എന്ന മീന്‍ ലേലത്തില്‍ വിറ്റുപോയതാവട്ടെ, 59,000 രൂപയ്ക്കാണ്.

ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി വിനോദിന്‍റെ പൊന്നുതമ്ബുരാന്‍ വള്ളത്തിലെ തൊഴിലാളികള്‍ക്കാണ് വിലയേറിയ പടത്തിക്കോരയെ ലഭിച്ചത്. മീന്‍പിടിത്തം കഴിഞ്ഞ് കായംകുളം തുറമുഖത്തേക്ക് മടങ്ങുമ്ബോഴാണ് മീനിനെ കണ്ടത്. ചത്തുകിടക്കുകയാണെന്നായിരുന്നു ആദ്യം കരുതിയത്. സ്രാങ്കായ ഗിരീഷ് കുമാറും വള്ളത്തിലുണ്ടായിരുന്ന ഗോപനും ചാടിയിറങ്ങിയപ്പോള്‍ മീന്‍ നീന്താന്‍ തുടങ്ങി. എന്നാല്‍, ഏറെ പണിപ്പെട്ട് ഇവര്‍ മീനിനെ പിടിച്ച്‌ വള്ളത്തിലാക്കി.

ഏത് മീനാണ് എന്ന് അറിയാത്തതിനെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പായ ‘കേരളത്തിന്‍റെ സൈന്യ’ത്തില്‍ മീനിന്‍റെ ചിത്രം ഇട്ടത്. ഇതോടെയാണ് വലിയ ഡിമാന്‍ഡുള്ള, ഔഷധഗുണമുള്ള പടത്തിക്കോര എന്ന മീനാണ് തങ്ങള്‍ക്ക് കിട്ടിയതെന്ന് മനസ്സിലായത്.

നീണ്ടകരയിലെത്തിച്ച്‌ ലേലം ചെയ്തപ്പോള്‍ 59,000 രൂപയ്ക്കാണ് മീന്‍ വിറ്റുപോയത്. പുത്തന്‍തുറ സ്വദേശി കെ.ജോയ് ആണ് ലേലത്തില്‍ പിടിച്ചത്. മീനിന്‍റെ ഔഷധമൂല്യമാണ് ഇത്രയേറെ വില ലഭിക്കാന്‍ കാരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular