മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണ് ആരംഭിക്കാനിരിക്കെ രാജസ്ഥാന് റോയല്‍സ് പരിശീലനം ആരംഭിച്ചു. യുവ താരങ്ങളായ യശസ്വീ ജയ്സ്വാള്‍, തേജസ് ബരോക, ധ്രൂവ് ജുറല്‍, അനുനയ് നാരായണ്‍ സിംഗ്, ശുഭം ഗാര്‍വാള്‍, കുല്‍ദീപ് യാദവ് തുടങ്ങിയവരാണ് ആദ്യ ദിനം പരിശീലന ക്യാമ്ബിലെത്തിയത്.
Our new training Pink and Blue. Just for you. 💗#RoyalsFamily | #TATAIPL2022 pic.twitter.com/m3X0egkcxM
— Rajasthan Royals (@rajasthanroyals) March 8, 2022
അതേസമയം, രാജസ്ഥാന് റോയല്‍സ് ടീമിന്റെ പുതിയ പരിശീലന കിറ്റ് പുറത്തിറക്കി. ടീമിന്റെ ഒഫീഷ്യല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ് ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഈ മാസം 29നാണ് മത്സരം. യുസ്വേന്ദ്ര ചാഹല്‍, ദേവ്ദത്ത് പടിക്കല്‍, ട്രെന്റ് ബോള്‍ട്ട്, ആര് അശ്വിന്, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരെ രാജസ്ഥാന് ഇത്തവണ താരലേലത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്‍ പ്രഥമ സീസണിലെ ചാമ്ബ്യന്മാരാണ് രാജസ്ഥാന് റോയല്‍സ്.
അതേസമയം, പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഈ മാസം 12-ാം തിയതി നാല് മണിയ്ക്ക് ആര്‍സിബി പത്ര സമ്മേളനം വിളിച്ചിട്ടുണ്ട്. പത്ര സമ്മേളനത്തില്‍ പുതിയ നായകനെ ആര്‍സിബി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിസ് ടീമിന്റെ നായകനാകുമെന്നാണ് വിവരം.