Saturday, May 18, 2024
HomeKeralaപാലക്കാട് ധോണിയില്‍ ഒരാഴ്ചയ്ക്കിടെ ജനവാസ മേഖലയില്‍ രണ്ടാമതും പുലിയിറങ്ങി

പാലക്കാട് ധോണിയില്‍ ഒരാഴ്ചയ്ക്കിടെ ജനവാസ മേഖലയില്‍ രണ്ടാമതും പുലിയിറങ്ങി

പാലക്കാട്: ധോണിയില്‍ ഒരാഴ്ചയ്ക്കിടെ ജനവാസ മേഖലയില്‍ രണ്ടാമതും പുലിയിറങ്ങി. പുലര്‍ച്ചെ രണ്ടരയോടെ പുലിയെത്തി കോഴിയെ പിടികൂടിയത് സിസി ടി വിയില്‍ പതിഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയും ലിജി ജോസഫിന്റെ വീട്ടിലെത്തി പുലി കോഴിയെ പിടികൂടിയിരുന്നു.

അതിന് സമാനമായ സി സി ടി വി ദൃശ്യങ്ങളാണ് ഇന്ന് പുറത്ത് വന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി പത്തിലേറെ തവണയാണ് പുലിയുടെ സാന്നിധ്യം പാലക്കാട് ധോണിയില്‍ ഉണ്ടായത്. പത്ത് ദിവസത്തിനിടെ മൂന്നാം തവണയും.

വനം വകുപ്പ് കര്‍ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ അറിയിച്ചു. കൃഷി വളര്‍ത്തുമൃഗ പരിപാലനം ഉള്‍പ്പെടെയുള്ള ജോലി ചെയ്‌തു വരുന്ന പ്രദേശത്തെ നാട്ടുകാര്‍ വലിയ ആശങ്കയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular