Sunday, May 5, 2024
HomeKeralaവധഗൂഢാലോചനക്കേസില്‍ ഐടി വിദഗ്ധന്‍ സായ്ശങ്കറിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

വധഗൂഢാലോചനക്കേസില്‍ ഐടി വിദഗ്ധന്‍ സായ്ശങ്കറിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

വധഗൂഢാലോചനാക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ടി വിദഗ്ധന്‍ സായി ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടീസ്. നാളെ കൊച്ചിയിലെ ഓഫീസിലെത്തണമെന്നാണ് നിര്‍ദേശം.

സായി ശങ്കറിന്റെ കോഴിക്കോട് കാരന്തൂരിലെ വീട്ടില്‍ കൊച്ചിയില്‍ നിന്നുള്ള സംഘം പരിശോധന നടത്തുകയാണ്. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതില്‍ സായി ശങ്കറിന് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വാദം.

കൊച്ചിയില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുന്നത്. സായി ശങ്കറിന്റെ കാരപ്പറമ്ബിലുള്ള രണ്ട് ഫ്ലാറ്റിലും ഭാര്യയുടെ ബുട്ടീക്കിലുമാണ് പരിശോധന. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് സായ് ശങ്കറിന് കൂടുതല്‍ കാര്യങ്ങള്‍ അറിയാമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം. എന്നാല്‍ നടിയെ ആക്രമിച്ച കേസുമായോ വധഗൂഢാലോചന കേസുമായോ ബന്ധപ്പെട്ട ഒരു തെളിവുകളും തന്റെ ഫോണുകളില്‍ നിന്ന് നശിപ്പിച്ചിട്ടില്ലെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular