Friday, May 3, 2024
HomeIndiaശാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 48 ലക്ഷം രൂപയുടെ വജ്രാഭരണങ്ങള്‍ പിടികൂടി; കണ്ടെത്തിയത് ട്രൗസറില്‍ പൊതിഞ്ഞനിലയില്‍

ശാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 48 ലക്ഷം രൂപയുടെ വജ്രാഭരണങ്ങള്‍ പിടികൂടി; കണ്ടെത്തിയത് ട്രൗസറില്‍ പൊതിഞ്ഞനിലയില്‍

പൂനെ: ( 23.03.2022) പൂനെ വിമാനത്താവളത്തില്‍ ശാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും കസ്റ്റംസ് 48 ലക്ഷം രൂപയുടെ വജ്രാഭരണങ്ങള്‍ പിടികൂടി.

പൂനെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂനിറ്റിലെ ഉദ്യോഗസ്ഥരാണ് ആഭരണങ്ങള്‍ പിടികൂടിയത്.

മാര്‍ച് 17 നാണ് ഇയാള്‍ ശാര്‍ജയില്‍ നിന്നും പൂനെയിലെത്തിയത്. 48.66 ലക്ഷം രൂപ വിലമതിക്കുന്ന മൊത്തം 75 കാരറ്റ് തൂക്കമുള്ള വൃത്താകൃതിയിലുള്ളതും വെട്ടിമുറിച്ചതുമായ 3,000 വജ്രാഭരണങ്ങളാണ് ഇയാളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

പൂനെ വിമാനത്താവളത്തില്‍ ഇതാദ്യമായാണ് വജ്രാഭരണങ്ങള്‍ പിടികൂടുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.. കഴിഞ്ഞ മാസം സ്വര്‍ണവുമായി ഒരു യാത്രക്കാരന്‍ പിടിയിലായിരുന്നുവെന്ന് പൂനെയിലെ ലോഹെഗാവ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫിസര്‍ ഐആര്‍എസ് ധനഞ്ജയ് കദം പറഞ്ഞു.

യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി, ബാഗേജ് വിശദമായി പരിശോധിച്ചു. അതിനകത്ത് ഒരു ജോടി ട്രൗസറില്‍ പൊതിഞ്ഞ് ഒളിപ്പിച്ചനിലയിലാണ് വജ്രാഭരണങ്ങള്‍ കണ്ടെത്തിയത്. കടത്താന്‍ ശ്രമിച്ച വജ്രാഭരണങ്ങള്‍ കസ്റ്റംസ് ആക്‌ട്, 1962 പ്രകാരമാണ് പിടിച്ചെടുത്തതെന്ന് പൂനെ സിജിഎസ്ടി കമിഷണര്‍ യശോധന്‍ വാനഗെ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular