പറവൂര്‍: മീന്‍ വില കുറച്ച് നല്‍കിയില്ലെന്ന് പറഞ്ഞ് വില്പനക്കാരനെ ആക്രമിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.
കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം പറമ്ബേല്‍ വീട്ടില്‍ മിഷോണ്‍ വര്‍ഗീസ് (21), ചോഴിയത്ത് വീട്ടില്‍ മൈക്കിള്‍ സാനു (18) എന്നിവരെയാണ് പുത്തന്‍വേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തന്‍വേലിക്കര കപ്പേളക്കുന്ന് സ്വദേശി രാമനാണ് മര്‍ദനമേറ്റത്.
കഴിഞ്ഞ ഒമ്ബതിന് ആയിരുന്നു സംഭവം. മീന്‍ വിലയില്‍ ഡിസ്കൗണ്ട് വേണമെന്ന് പറഞ്ഞായിരുന്നു മര്‍ദിച്ചത്. ഗുരുതര പരിക്കേറ്റ രാമന് ചികിത്സയിലാണ്. ഒളിവില്‍ പോയ പ്രതികളെ ഇന്‍സ്പെക്ടര്‍ വി. ജയകുമാര്‍, എസ്.ഐ എം.എസ്. മുരളി, എ.എസ്.ഐ സി.എ. ഷാഹിര്‍, സി.പി.ഒമാരായ ജുബി, മൃദുല്‍, ഷിബു, ഷീജ, സിന്ധു തുടങ്ങിയവര്‍ ചേര്‍ന്നാണ് പിടികൂടിയത്.