Thursday, May 9, 2024
HomeIndiaഗാസ: തെക്കൻ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണാസന്നയായ അമ്മയുടെ ഉദരത്തില്‍ നിന്ന് രക്ഷിച്ച കുഞ്ഞ്...

ഗാസ: തെക്കൻ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണാസന്നയായ അമ്മയുടെ ഉദരത്തില്‍ നിന്ന് രക്ഷിച്ച കുഞ്ഞ് മരിച്ചു. ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷം റഫയിലെ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് കുഞ്ഞ് സബ്രീൻ അല്‍ സകാനിയെ പ്രസവിച്ചത്. കഴിഞ്ഞ വാരാന്ത്യത്തില്‍ റഫയിലുണ്ടായ രണ്ട് വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട 16 കുട്ടികളില്‍ ബേബി സബ്രീനും ഉള്‍പ്പെടുന്നു. ഇവർ താമസിച്ചിരുന്ന ഭവന സമുച്ചയത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിലാണ് എല്ലാവരും കൊല്ലപ്പെട്ടത്. ഹമാസ് പോരാളികളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രായേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ശനിയാഴ്ച അർദ്ധരാത്രിക്ക് മുമ്ബ് അല്‍-സകാനി കുടുംബത്തിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടക്കുമ്ബോള്‍ സബ്രീൻ്റെ അമ്മ ഏഴര മാസം ഗർഭിണിയായിരുന്നു. അവള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഭർത്താവ് കൊല്ലപ്പെടുകയും ചെയ്തു, എന്നാല്‍ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയപ്പോഴേക്കും കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തില്‍ ജീവിച്ചിരുന്നു. അവർ സബ്രീനെ ആശുപത്രിയില്‍ എത്തിച്ചു പ്രസവ ശുശ്രൂഷകള്‍ നടത്തി. കുഞ്ഞ് സബ്രീൻ സ്ഥിരത കൈവരിക്കുകയും ആരോഗ്യം ക്രമേണ മെച്ചപ്പെടുകയും ചെയ്തിരുന്നു.

ചെന്നൈ: ഇളയരാജ സംഗീതം നല്‍കിയ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. വരികളില്ലാതെ പാട്ടുകളുണ്ടാകില്ലെന്നും ഗാനരചയിതാവ് അടക്കമുള്ളവർക്കും അവകാശവാദം ഉന്നയിക്കാമെന്നും ജസ്റ്റിസ് ആർ.

മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇളയരാജ സംഗീതം നല്‍കിയ 4500ഓളം ഗാനങ്ങളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ സംഗീതക്കമ്ബനിയായ എക്കോ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.

ഇളയരാജ സംഗീതം നല്‍കിയ പാട്ടുകളുടെ പകർപ്പവകാശം സിനിമാ നിർമ്മാതാക്കളില്‍ നിന്ന് എക്കോ കമ്ബനി വാങ്ങിയിരുന്നു. ഇതിനെതിരെയുള്ള ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പാട്ടുകളുടെ അവകാശം ഇളയരാജയ്ക്കാണെന്ന് വിധിച്ചിരുന്നു. ഇതിനെ എതിർത്താണ് കമ്ബനി അപ്പീല്‍ ഹർജി സമർപ്പിച്ചത്. സിനിമയിലെ പാട്ടുകള്‍ക്കായി സംഗീതസംവിധായകനെ നിർമ്മാതാവ് നിയോഗിക്കുന്നതോടെ പാട്ടുകളുടെ അവകാശം നിർമ്മാതാവിന് ലഭിക്കുമെന്ന് കമ്ബനിയുടെ അഭിഭാഷകൻ വാദിച്ചു.

ഹർജിയില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി, ജൂണ്‍ രണ്ടാംവാരം കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. മുമ്ബ് ഈ കേസ് പരിഗണിച്ചപ്പോള്‍ സംഗീതത്തില്‍ ഇളയരാജ എല്ലാവർക്കും മുകളിലാണെന്ന് കരുതേണ്ടെന്ന് ഇതേ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. താൻ എല്ലാവരെയുംകാള്‍ മുകളിലാണെന്ന് വാദിച്ച ഇളയരാജയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു കോടതി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular