Saturday, May 11, 2024
HomeKeralaതൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ വലഞ്ഞ് കേരളം

തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ വലഞ്ഞ് കേരളം

തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ വലഞ്ഞ് കേരളം.

വ്യാപാര, ​ഗതാ​ഗതമേഖല സ്തംഭിച്ച അവസ്ഥയാണ്. ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെ ബാങ്കിങ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. നഗരഗ്രാമ വ്യത്യാസമില്ലാതെ അടഞ്ഞുകിടക്കുകയാണ് കേരളം. കടകള്‍ തുറന്നത് അടപ്പിക്കുന്നുണ്ട്, ജോലിയെടുക്കാന്‍ വന്നവരെ തിരിച്ചയക്കുന്നുണ്ട്. എന്നാല്‍ മുംബൈയും ദില്ലിയും ബെംഗളൂരുവുമുള്‍പ്പെടെ രാജ്യത്തെ വന്‍ നഗരങ്ങളിലെല്ലാം ജനജീവിതം ഒരു തടസ്സവുമില്ലാതെ നീങ്ങുകയുമാണ്.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പണിമുടക്ക് പൂര്‍ണമാണ്. കോട്ടയത്ത് കെഎസ്‌ആര്‍ടിസി ഒരു സര്‍വീസും നടത്തുന്നില്ല. കടകളും തുറന്നില്ല. മെഡിക്കല്‍ കോളേജില്‍ എത്തുന്നവരുടെ എണ്ണത്തിലും കുറവാണ്. വാഹനങ്ങള്‍ ഓടുന്നുണ്ട്. പത്തനംതിട്ടയില്‍ നിരത്തുകളില്‍ വാഹനങ്ങള്‍ ഇല്ല. കച്ചവട സ്ഥാപനങ്ങള്‍ തുറന്നിട്ടില്ല. കെഎസ്‌ആര്‍ടിസി ഒരു സര്‍വീസും നടത്തുന്നില്ല. ഇടുക്കിയിലും കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ഒന്നും ഇല്ല. തോട്ടം തൊഴിലാളികളും പണിമുടക്കിലാണ്. കടകള്‍ ഒന്നും തുറന്നിട്ടില്ല. ഇരു ചക്ര വാഹനങ്ങളും ചുരുക്കം സ്വകാര്യ വാഹനങ്ങളും മാത്രമാണ് ഓടുന്നത്.

കണ്ണൂരിലും പണിമുടക്ക് പൂര്‍ണമാണ്. സ്വകാര്യ ബസുകളും കെ എസ് ആര്‍ട്ടിസിയും സര്‍വീസ് നടത്തുന്നില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. വയനാട് 6 കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ക്ഷേത്ര ഉത്സവം കണക്കിലെടുത്ത് മാനന്തവാടി താലൂക്കില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. വള്ളിയൂര്‍കാവ് ക്ഷേത്ര ഉത്സവം കണക്കിലെടുത്താണ് ഇളവ് നല്‍കിയത്. ഇതിനിടെ കമ്ബളക്കാട് ടൗണില്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു. പൊലീസെത്തിയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. കാസര്‍കോട് ദേശീയ പാതയില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടയുന്ന അവസ്ഥയുണ്ടായിരുന്നു. പൊലീസെത്തി ഗരാഗതം പുനസ്ഥാപിച്ചു. നഗരത്തില്‍ പണിമുടക്ക് അനുകൂലികളുടെ പ്രകടനം നടന്നു.

മലപ്പുറം എടവണ്ണപ്പാറയില്‍ തുറന്ന കടക്കു മുന്നില്‍ സമരക്കാരുടെ പ്രതിഷേധം ഉണ്ടായി. എടവണ്ണപ്പാറയിലെ ഫാമിലി ഷോപ്പിനെതിരെയാണ് പ്രതിഷേധം. പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയിലും പണിമുടക്ക് പൂര്‍ണ്ണമാണ്. അവശ്യ സര്‍വ്വീസുമായി ബന്ധപ്പെട്ട കമ്ബനികള്‍ മാത്രം ഭാഗികമായി പ്രവര്‍ത്തിക്കുന്നു. ഗേറ്റിന് മുന്നില്‍ ജോലിക്കെത്തുന്നവരെ തിരിച്ചയക്കുന്നു. കഞ്ചിക്കോട് കിന്‍ഫ്രയില്‍ സിഐടിയു പ്രര്‍ത്തകര്‍ തടഞ്ഞതുകൊണ്ട് ജോലിക്ക് കയറാന്‍ കഴിയുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ BEMLല്‍ പണിമുടക്ക് നിരോധിച്ചു. പ്രതിരോധ സ്ഥാപനത്തില്‍ പണിമുടക്ക് പാടില്ലെന്ന ഓഡിനന്‍സിന്‍്റെ അടിസ്ഥാനത്തിലാണ് നടപടി. തൊഴിലാളികള്‍ കഞ്ചിക്കോട് കമ്ബനിക്ക് മുന്നില്‍ ധര്‍ണ്ണയിരിക്കുകയാണ്.

എറണാകുളം ജില്ലയിലെ പള്ളിക്കര ടൗണില്‍ കടകള്‍ തുറന്നു തുടങ്ങി. കഴിഞ്ഞ 5 വര്‍ഷമായി എല്ലാ പണിമുടക്ക് ദിവസങ്ങളിലും ഇവിടുത്തെ വ്യാപാരികള്‍ കടകള്‍ തുറക്കുന്നുണ്ട്. 2020-ല്‍ സമരാനുകൂലികള്‍ അക്രമം അഴിച്ചുവിട്ടതിനെ തുടന്ന് ഇത്തവണ ഹൈക്കോടതി വഴി പൊലീസ് സംരക്ഷണം നേടിയാണ് കടകള്‍ തുറക്കുന്നത്. BPCL ല്‍ ജോലിക്കെത്തുന്നവരെ സമരക്കാര്‍ തടഞ്ഞു. ഐഎന്‍ടിയുസി, സിഐടിയു തൊഴിലാളികള്‍ സംയുക്തമായാണ് തടഞ്ഞത്. ഇവരെ പിന്നീട് പൊലീസ് സംരക്ഷണയില്‍ അകത്തേക്ക് കയറ്റി വിട്ടു. സമരാനുകൂലികള്‍ പണി മുടക്കുന്നുണ്ട്. ടൂറിസം മേഖലയില്‍ പണിമുടക്കില്ല എന്ന് പറഞ്ഞിട്ടും, ആലപ്പുഴയില്‍ തൊഴിലാളി യൂണിയനുകള്‍ ജോലിക്കാരെ നിര്‍ബന്ധിച്ച്‌ സമരത്തിനിറക്കി. തിരുവന്തപുരത്ത് ടെക്നോപാര്‍ക്കിന്‍്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. ജീവനക്കാരെ കോണ്‍വോയ് അടിസ്ഥാനത്തില്‍ വാഹനങ്ങളിലെത്തിച്ചു. വി എസ് എസ് സിയെയും സമരം ബാധിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular