Saturday, May 11, 2024
HomeCinemaഓസ്‌കര്‍ നേടുന്ന ആദ്യത്തെ ബധിരന്‍; ചരിത്രം സൃഷ്ടിച്ച്‌ ട്രോയ് കോട്സൂര്‍; സിനിമയുടെ പരമോന്നത ബഹുമതി നേടിയ...

ഓസ്‌കര്‍ നേടുന്ന ആദ്യത്തെ ബധിരന്‍; ചരിത്രം സൃഷ്ടിച്ച്‌ ട്രോയ് കോട്സൂര്‍; സിനിമയുടെ പരമോന്നത ബഹുമതി നേടിയ ആദ്യത്തെ ബധിരയ്ക്കും അഭിമാനിക്കാന്‍ വകയുണ്ട്

ഹോളിവുഡ്: ( 28.03.2022) മികച്ച സഹനടനുള്ള 2021ലെ ഓസ്‌കര്‍ പുരസ്‌കാരം ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ പ്രഖ്യാപിച്ചപ്പോഴുണ്ടായ നിറഞ്ഞ കരഘോഷം ട്രോയ് കോട്സൂറിന് ആസ്വദിക്കാനായില്ലെങ്കിലും ഉള്ളിന്റെ ഉള്ളിള്‍ അനുഭവിച്ചറിയാനായി.
ഓസ്‌കര്‍ നേടുന്ന ആദ്യത്തെ ബധിരനായി ട്രോയ് കോട്സൂര്‍ വെള്ളിത്തിരയുടെ ചരിത്രത്തിലേക്ക് നടന്നുകയറിയപ്പോള്‍ അത് മറ്റൊരു വിസ്മയമായി. ഹൃദയസ്പര്‍ശിയായ ഇന്‍ഡി നാടകമായ ‘കോഡ’ യിലെ അഭിനയമികവിനാണ് പുരസ്‌കാരം.

ജെസ്സി പ്ലെമണ്‍സ് (‘ദ പവര്‍ ഓഫ് ദി ഡോഗ്’), സിയാരന്‍ ഹിന്‍ഡ്‌സ് (‘ബെല്‍ഫാസ്റ്റ്’), ജെ കെ സിമ്മണ്‍സും (‘ബീയിംഗ് ദി റിക്കാര്‍ഡോസ്’) കോഡി സ്മിറ്റ്-മക്ഫീയും (‘ദ പവര്‍ ഓഫ് ദി ഡോഗ്’) തുടങ്ങിയ അതികായരോട് മത്സരിച്ചാണ് കോട്സൂര്‍ താരമായത്. ‘ജീവിത യാത്രയില്‍ ഇവിടെ എത്തിയിരിക്കുന്നത് അതിശയകരമാണ്. ഇവിടെയുണ്ടെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല,’ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് കോട്സൂര്‍ ആംഗ്യഭാഷയില്‍ പറഞ്ഞു. ആംഗ്യഭാഷയിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

‘ഇത് ബധിര സമൂഹത്തിനും കോഡയുടെ അണിയറപ്രവര്‍ത്തകര്‍ക്കും വികലാംഗര്‍ക്കും ഈ പുരസ്‌കാരം സമര്‍പിക്കുന്നു. ഇത് ഞങ്ങളുടെ നിമിഷമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘മിനാരി’ എന്ന ചിത്രത്തിലെ അഭിനയത്തിന് കഴിഞ്ഞ വര്‍ഷം മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ നേടിയ ദക്ഷിണ കൊറിയന്‍ നടി യൂന്‍ യു-ജുങ്ങില്‍ നിന്ന് അദ്ദേഹം അവാര്‍ഡ് സ്വീകരിച്ചത്. ബധിരരായ മുതിര്‍ന്നവരുടെ കുട്ടി എന്നതിന്റെ ചുരുക്കപ്പേരായ ‘കോഡ’യില്‍, കാലാവസ്ഥ വ്യതിയാനത്തിനിടെ മീന്‍പിടുത്തം നടത്താന്‍ ബുദ്ധിമുട്ടുന്ന കുടുംബത്തിലെ ഫ്രാങ്ക് റോസിയെയാണ് കോട്സൂര്‍ അവതരിപ്പിച്ചത്.

ജനനം മുതല്‍ ബധിരനായ, കോട്സൂര്‍ (53) പതിറ്റാണ്ടുകളായി ഒരു സ്റ്റേജ് നടനാണ്. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇതേ വിഭാഗത്തില്‍ ‘വിപ്ലാഷ്’ എന്ന ചിത്രത്തിന് സിമ്മണ്‍സ് ഓസ്‌കാര്‍ നേടിയപ്പോള്‍, കോട്സൂര്‍ ഉള്‍പെടെയുള്ള ഈ വിഭാഗത്തിലെ മറ്റെല്ലാ അഭിനേതാക്കള്‍ക്കും അന്ന് ആദ്യമായി നോമിനേഷന്‍ ലഭിച്ചിരുന്നു. ഓസ്‌കാര്‍ ലഭിക്കുന്നതിന് മുമ്ബ് ഈ മാസം ആദ്യം കോട്സൂര്‍ ബാഫ്റ്റയും എസ്‌എജി അവാര്‍ഡും നേടിയിരുന്നു. 1987-ല്‍ ‘ചില്‍ഡ്രന്‍ ഓഫ് എ ലെസ്സര്‍ ഗോഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അകാഡെമി അവാര്‍ഡ് നേടിയ ബധിരയായ മാര്‍ലി മാറ്റ്ലിന്‍ കോഡയില്‍ കോട്സൂരിന്റെ സഹനടി ആണ് എന്നതാണ് മറ്റൊരു വിസ്മയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular