Friday, May 17, 2024
HomeKerala'സെബീന റാഫി 101 വര്‍ഷങ്ങള്‍'ക്ക് തുടക്കം

‘സെബീന റാഫി 101 വര്‍ഷങ്ങള്‍’ക്ക് തുടക്കം

പറവൂര്‍: ഗോതുരുത്തിലെ ചവിട്ടുനാടക ഗ്രന്ഥരചയിതാവും എഴുത്തുകാരിയുമായ സെബീന റാഫിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്‌ ഗ്രാമീണ വായനശാല നടത്തുന്ന “സെബീന റാഫി 101 വര്‍ഷങ്ങള്‍” മന്ത്രി പി.

രാജീവ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചവിട്ടുനാടകത്തിലെ രാജാവിന്റെ കിരീടം വായനശാല പ്രസിഡന്‍റ് എം.എക്സ്. മാത്യുവും, ചെങ്കോല്‍ ബോവാസ് ജോയിയും ചേര്‍ന്ന് മന്ത്രിക്ക് സമ്മാനിച്ചു.

സെബീന റാഫിയുടെ ജന്മഗൃഹത്തില്‍ നിന്നാരംഭിച്ച പുസ്തക പ്രയാണ വിളംബര ജാഥ ലൈബ്രറി കൗണ്‍സില്‍ ജില്ല വൈസ് പ്രസിഡന്‍റ് ഷെറീന ബഷീര്‍ ഉദ്ഘാടനം ചെയ്തു. ചവിട്ടുനാടക കലാകാരന്മാരുടെ അകമ്ബടിയോടെ നടന്ന ജാഥ മൂത്തകുന്നം, അണ്ടിപ്പിള്ളിക്കാവ് കൂട്ടുകാട്, ചേന്ദമംഗലം, വടക്കുംപുറം വായനശാലയില്‍ എത്തി. മുസ്രിസ് പൈതൃക പദ്ധതി എം.ഡി പി.എം. നൗഷാദിനെ ആദരിച്ചു. സെബീന റാഫിയുടെയും ജോര്‍ജുകുട്ടി ആശാന്റെയും അര്‍ധകായ വെങ്കല പ്രതിമ ഗോതുരുത്ത് ചവിട്ടുനാടക പ്രദര്‍ശന കേന്ദ്രത്തില്‍ സ്ഥാപിക്കാന്‍ ജനകീയ ഒപ്പുശേഖരണത്തിലൂടെ തയാറാക്കിയ നിവേദനം ജനറല്‍ കണ്‍വീനര്‍ ടൈറ്റസ് ഗോതുരുത്ത് മന്ത്രിക്ക് കൈമാറി.

രക്ഷാധികാരി ഫാ. തോമസ് കോളരിക്കല്‍, ജില്ല പഞ്ചായത്ത്‌അംഗം എ.എസ്. അനില്‍കുമാര്‍, ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബെന്നി ജോസഫ്, വാര്‍ഡ് അംഗം കെ.ടി. ഗ്ലിറ്റര്‍, സലിം കോണത്ത്, തമ്ബി അഭിലാഷ് കോണത്ത്, വായനശാല സെക്രട്ടറി എം.ജെ. ഷാജന്‍, ഡിജിന ബാസ്റ്റിന്‍, മെസ്മിന്‍ മേരി എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular