Thursday, May 2, 2024
HomeKeralaകോടതി വിധി കണക്കിലെടുത്തില്ല, സെക്രട്ടേറിയേറ്റില്‍ ഹാജരായത് വെറും 174 പേര്‍

കോടതി വിധി കണക്കിലെടുത്തില്ല, സെക്രട്ടേറിയേറ്റില്‍ ഹാജരായത് വെറും 174 പേര്‍

തിരുവനന്തപുരം: കോടതി വിധിയെ മാനിക്കാതെ സമരക്കാര്‍ക്കൊപ്പം നിന്ന് സെക്രട്ടേറിയേറ്റ് ജീവനക്കാര്‍.

നിര്‍ബന്ധമായും ഹാജരാകണമെന്ന ഉത്തരവുണ്ടായിട്ടും ഇന്ന് ജോലിക്കെത്തിയത് വെറും 174 പേരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സെക്രട്ടറിയേറ്റില്‍ ആകെയുള്ളത് 4821 സ്ഥിരം ജീവനക്കാരാണ് ഇവരില്‍ 174 പേര്‍ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. പല വിഭാഗങ്ങളും ഒഴിഞ്ഞു കിടക്കുകയാണ്. പണിമുടക്കിന്റെ ആദ്യ ദിവസമായ ഇന്നലെ വെറും 32 പേരായിരുന്നു സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തിയത്. എന്നാല്‍, കോടതി ഇടപെട്ടതോടെ സംസ്ഥാന സര്‍ക്കാരിന് ഡയസ്നോണ്‍ പ്രഖ്യാപിക്കേണ്ടി വന്നിരുന്നു. എന്നാല്‍, ഈ നിര്‍ദ്ദേശം പല ജീവനക്കാരും പാലിച്ചിട്ടില്ല.

അതേസമയം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമരത്തില്‍ നിന്ന് പിന്മാറുന്നുവെന്ന വാര്‍ത്ത വന്നതോടെ വ്യാപാരികളും സമരം അവസാനിപ്പിച്ചു കടകള്‍ തുറക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular