Thursday, May 2, 2024
HomeKeralaലുലു മാള്‍ തുറക്കാന്‍ ശ്രമിച്ചെന്ന്; പ്രതിഷേധിച്ച സി.ഐ.ടി.യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

ലുലു മാള്‍ തുറക്കാന്‍ ശ്രമിച്ചെന്ന്; പ്രതിഷേധിച്ച സി.ഐ.ടി.യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം: ലുലു മാള്‍ തുറക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച്‌ പ്രതിഷേധിച്ച സി.ഐ.ടി.യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

രാവിലെ എട്ടു മണിയോടെയാണ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ മാളിന് മുന്നിലെ റോഡ് ഉപരോധിച്ച്‌ പ്രതിഷേധം ആരംഭിച്ചത്.

മാളിലേക്ക് വരികയായിരുന്ന ജീവനക്കാരെയും ഉപഭോക്താക്കളെയും സമരാനുകൂലികള്‍ തടയുകയും മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ മാള്‍ തുറക്കുന്നത് സംബന്ധിച്ച്‌ മാനേജ്മെന്‍റ് പ്രതിനിധികളും യൂണിയന്‍ പ്രതിനിധികളും തമ്മിലുണ്ടായ സംസാരം വാക്കുതര്‍ക്കത്തില്‍ കലാശിച്ചു. ജീവനക്കാര്‍ മടങ്ങിപ്പോകാതെ പ്രദേശത്ത് നിന്ന് മാറില്ലെന്ന് യൂണിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.

ജീവനക്കാര്‍ മടങ്ങിപ്പോകാന്‍ തയാറാകാത്ത സാഹചര്യത്തില്‍ സമരാനുകൂലികള്‍ പ്രതിഷേധം ശക്തമാക്കി. തുടര്‍ന്ന് പത്തോളം വരുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

എട്ട് മണിക്ക് ആരംഭിച്ച ഉപരോധം ഒമ്ബത് വരെ നീണ്ടുനിന്നു. ഉപരോധത്തെ തുടര്‍ന്ന് റോഡിലെ ഗതാഗതം സ്തംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular