Friday, May 3, 2024
HomeKeralaഒറ്റയാനെക്കുറിച്ച്‌ അയല്‍വാസിയെ അറിയിച്ചു; മടങ്ങും വഴി കാട്ടാന നിലത്തടിച്ചു കൊന്നു

ഒറ്റയാനെക്കുറിച്ച്‌ അയല്‍വാസിയെ അറിയിച്ചു; മടങ്ങും വഴി കാട്ടാന നിലത്തടിച്ചു കൊന്നു

സൂര്യനെല്ലി : സൂര്യനെല്ലി സിങ്കുകണ്ടത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. തിരുവള്ളൂര്‍ കോളനി കൃപാഭവനില്‍ ബാബു(60)വിനെയാണ് ഇന്നലെ രാവിലെ 6നു വീടിനു സമീപം കാട്ടാന ആക്രമിച്ചത്.

ചക്കക്കൊമ്ബന്‍ എന്നറിയപ്പെടുന്ന ഒറ്റയാന്‍ ബാബുവിന്റെ ഇടതുകാലില്‍ പിടിച്ച്‌ പൊക്കി നിലത്തടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാബു തല്‍ക്ഷണം‍ മരിച്ചു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രദേശത്ത് ഒറ്റയാന്റെ സാന്നിധ്യമുണ്ടായിരുന്നു.

ദിവസവും രാവിലെ കൃഷിയിടത്തിലേക്കു പോകുന്ന അയല്‍വാസിയോട് ഒറ്റയാന്‍ ഇറങ്ങിയ വിവരം പറഞ്ഞശേഷം വീട്ടിലേക്കു തിരിച്ചുവരുന്നതിനിടെയാണു ബാബു ആനയുടെ മുന്നില്‍പെട്ടത്.

ബാബുവിന്റെ ഭാര്യ: ശാന്തി. മക്കള്‍: ശശികല, ശശികുമാര്‍. മരുമകന്‍: ബേസില്‍.

വന്യജീവി ആക്രമണം തടയാന്‍ വനംവകുപ്പ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ ബാബുവിന്റെ മൃതദേഹവുമായി നാട്ടുകാര്‍ ചിന്നക്കനാല്‍ ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular