Friday, May 3, 2024
HomeIndiaഏഴ് മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തില്‍ ഓഹരി വിപണി

ഏഴ് മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തില്‍ ഓഹരി വിപണി

കൊച്ചി: പുതിയ സാമ്ബത്തിക വര്‍ഷത്തില്‍ തകര്‍പ്പന്‍ പ്രകടനത്തിനുള്ള തയ്യാറെടുപ്പിലാണ്‌ ഇന്ത്യന്‍ ഓഹരി വിപണി.

ഏഴ്‌ മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലാണ്‌ മുന്‍ നിര ഇന്‍ഡക്‌സുകള്‍. സെന്‍സെക്‌സ്‌ 1914 പോയിന്റും നിഫ്‌റ്റി 517 പോയിന്റും മാര്‍ച്ച്‌ അവസാന വാരം മുന്നേറി. പിന്നിട്ട സാമ്ബത്തിക വര്‍ഷത്തില്‍ ബി.എസ്‌.ഇ, എന്‍.എസ്‌.ഇ സൂചികകള്‍ 18 ശതമാനം വര്‍ധിച്ചു.

യുദ്ധ രംഗത്ത്‌ നിന്നും സമാധാന വാര്‍ത്തകള്‍ പുറത്തു വരുമെന്ന പ്രതീക്ഷകള്‍ക്കിടയില്‍ ആഗോള ക്രൂഡ്‌ ഓയില്‍ വില താഴ്‌ന്നത്‌ ഓഹരി വിപണിയുടെ തിരിച്ച്‌ വരവിന്‌ വേഗത പകരുമെന്ന നിഗമനത്തിലാണ്‌ ഒരു വിഭാഗം നിക്ഷേപകര്‍. ആര്‍.ബി.ഐ വായ്‌പ അവലോകനത്തിന്‌ ഒരുങ്ങുകയാണ്‌, പലിശ നിരക്കില്‍ ഭേദഗതികള്‍ക്ക്‌ നീക്കം നടത്താം. ഇതും വിപണിയെ സ്വാധീനിച്ചേക്കും

നിഫ്റ്റിയില്‍ മുന്‍ നിരയിലെ 37 ഓഹരികള്‍ നേട്ടം കൈവരിച്ചു. എട്ട്‌ ശതമാനം മികവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മികവ്‌ കാണിച്ചു. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്‌ട്‌സ്, ആക്‌സിസ് ബാങ്ക്, പവര്‍ ഗ്രിഡ്, ഭാരതി എയര്‍ടെല്‍ ഓഹരി വിലകള്‍ എഴ്‌ ശതമാനം ഉയര്‍ന്നു. ഇന്‍ഫോസിസ്‌, ടി.സി.എസ്‌, ഐ.ടി.സി, സണ്‍ ഫാര്‍മ്മ, എസ്‌.ബി.ഐ, മാരുതി തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു. ഹിന്‍ഡാല്‍കോ,ഹീറോ മോട്ടോകോര്‍പ്പ്, ഒ.എന്‍.ജി.സി, അപ്പോളോ ഹോസ്പിറ്റല്‍ ഓഹരി വിലകള്‍ എട്ട്ശതമാനം വരെ ഇടിഞ്ഞു.

ബോംബെ സെന്‍സെക്‌സ്‌ 57,362 പോയിന്റില്‍ നിന്നും 56,916 ലേയ്‌ക്ക്‌ തുടക്കത്തില്‍ തളര്‍ന്ന അവസരത്തില്‍ ബുള്‍ ഇടപാടുകാര്‍ മുന്‍ നിര ഓഹരികളില്‍ കാണിച്ച താല്‍പര്യം സൂചിയെ 59,396.62 വരെ ഉയര്‍ത്തി. ഈ അവസരത്തില്‍ ഒരു വിഭാഗം നിക്ഷേപകര്‍ ലാഭമെടുപ്പിന്‌ മത്സരിച്ചതോടെ വാരാന്ത്യം സൂചിക 59,276 ല്‍ ക്ലോസിങ്‌ നടന്നു.

ഈവാരം സെന്‍സെക്‌സിന്‌ 60,140-61,000 പോയിന്റില്‍ പ്രതിരോധവും 57,662-56,050 താങ്ങും പ്രതീക്ഷിക്കാം. നിഫ്‌റ്റി ഓപ്പണിങ്‌ വേളയില്‍ 17,000 ലെസപ്പോര്‍ട്ട്‌ നിലനിര്‍ത്തുന്നതില്‍ കൈവരിച്ച വിജയം ഓപ്പറേറ്റര്‍മാരെ ബ്ലൂചിപ്പ്‌ ഓഹരികളില്‍ നിക്ഷേപത്തിന്‌ പ്രേരിപ്പിച്ചു. ഇതോടെ സൂചിക 17,700 ലെ പ്രതിരോധം തകര്‍ത്ത ശേഷം 17,670 ല്‍ വ്യാപാരം അവസാനിച്ചു.

സൂചിക 17,900 ലേയ്‌ക്ക്‌ മുന്നേറാനുള്ള ശ്രമത്തിലാണ്‌. ഈ നീക്കം വിജയിച്ചാല്‍ അടുത്ത ചുവടുവെപ്പില്‍ 18,140 നെ ലക്ഷ്യമാക്കി നീങ്ങും. വിപണി വീണ്ടും തിരുത്തലിന്‌ മുതിര്‍ന്നാല്‍ 17,230 ല്‍ താങ്ങുണ്ട്‌. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഇടിഞ്ഞു. ബാരലിന് 121 ഡോളറില്‍ നിന്ന് 14 ശതമാനം കുറഞ്ഞ്‌ 103.66 ഡോളറിലെത്തി. ഇതിനിടയില്‍ രൂപ അടിസ്ഥാനത്തിലുള്ള ക്രൂഡ്‌ ഇറക്കുമതിക്ക്‌ ഇന്ത്യാ-റഷ്യ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഇറക്കുമതി ചിലവ്‌ ഉയരുമെങ്കിലും വിപണി വിലയിലും താഴ്‌ത്തി എണ്ണ കയറ്റുമതിക്ക്‌ റഷ്യ തയ്യാറായത്‌ സാമ്ബത്തിക മേഖലയ്‌ക്ക്‌ അനുകൂലമാണ്‌. ഡോളറിന്‌ ഡിമാന്‍റ്‌ കുറയുന്നത്‌ വിനിമയ വിപണിയില്‍ രൂപയ്‌ക്ക്‌ നേട്ടമാവും.

വിദേശ ഓപ്പറേറ്റര്‍മാര്‍ പോയവാരം പല അവസരത്തിലും നിക്ഷേപത്തിന്‌ ഉത്സാഹിച്ചു. മൊത്തം 6391 കോടി രൂപയുടെ ഓഹരികളില്‍ അവര്‍ നിക്ഷേപം ഇറക്കിയതിനൊപ്പം 801 കോടി രുപയുടെ വില്‍പ്പനയും നടത്തി. ആഭ്യന്തര ഫണ്ടുകള്‍ വാരാന്ത്യ ദിനത്തില്‍ 184 കോടി രൂപയുടെ ഓഹരികള്‍ വിറ്റു, അതേ സമയം മറ്റ്‌ എല്ലാ ദിവസങ്ങളിലും വാങ്ങലുകാരായി മൊത്തം 5236 കോടി രൂപ നിക്ഷേപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular