Friday, May 17, 2024
HomeKeralaബിഷപ്പ് ഹൗസിന് മുന്നില്‍ ഉന്തും തള്ളും : ഏകീകൃത കുര്‍ബാന അംഗീകരിക്കില്ലെന്ന് വൈദീകര്‍

ബിഷപ്പ് ഹൗസിന് മുന്നില്‍ ഉന്തും തള്ളും : ഏകീകൃത കുര്‍ബാന അംഗീകരിക്കില്ലെന്ന് വൈദീകര്‍

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഓശാന ഞായറാഴ്ച മുതല്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കില്ലെന്ന് വൈദീകര്‍. അതിരൂപതയില്‍ ഓശാന ഞായറാഴ്ച മുതല്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കുമെന്ന് സിനഡ് തീരുമാനമെടുക്കുകയും ബിഷപ്പ് മാര്‍ ആന്റണി കരിയിലും മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും ഒപ്പിട്ട സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു.

ക്രിസ്മസ് ദിവസം മുതല്‍ ഏകീകൃത കുര്‍ബാന മതിയെന്ന ബിഷപ്പ് മാര്‍ ആന്റണി കരിയിലിന്റെ സര്‍ക്കുലര്‍ സിനഡ് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് അതിരൂപതയിലെ വൈദീകര്‍ രംഗത്ത് വന്നിരിക്കുന്നത്. സിനഡ് പുതുതായി ഇറക്കിയ സര്‍ക്കുലര്‍ നിലനില്‍ക്കില്ലെന്നാണ് ഇവരുടെ വാദം.

ബിഷപ്പ് ആന്റണി കരിയിലിനെ സമ്മര്‍ദ്ദത്തിലാക്കിയാണ് സിനഡ് തീരുമാനം. സിനഡ് സര്‍ക്കുലര്‍ നിലനില്‍ക്കില്ലെന്നും വൈദികര്‍ പറഞ്ഞു. ബിഷപ്പ് ഹൗസിന് മുന്നിലെ പ്രതിഷേധം ഉന്തുംതള്ളിലും കലാശിച്ചു. കര്‍ദ്ദിനാള്‍ അനുകൂലികളും വിമതരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ഇടപെട്ടാണ് ഇരുകൂട്ടരേയും ശാന്തരാക്കിയത്

ജനഭിമുഖ കുര്‍ബാന തുടരുമെന്ന് വൈദികര്‍ അറിയിച്ചു. ആര്‍ച്ച് ബിഷപ്പിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. ഈസ്റ്റര്‍ ദിനം മുതല്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന് മാര്‍പാപ്പയുടെ നിര്‍ദ്ദശവും അനുസരിക്കാന്‍ എരണാകുളം അങ്കമാലി അതിരൂപതയിലെ വൈദീകര്‍ തയ്യാറായിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular