Friday, May 17, 2024
HomeKeralaസുല്‍ത്താന്‍ ബത്തേരിയില്‍ ആദിവാസി യുവതി മരിച്ച സംഭവം കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍

സുല്‍ത്താന്‍ ബത്തേരിയില്‍ ആദിവാസി യുവതി മരിച്ച സംഭവം കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍

വയനാട് | സുല്‍ത്താന്‍ബത്തേരി ചീരാലില്‍ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. വെണ്ടോല്‍ കോളനിയിലെ സീത(36) മരിച്ചത് ഭര്‍ത്താവ് കുട്ടപ്പന്റെ മര്‍ദനമേറ്റാണെന്ന് നൂല്‍പ്പുഴ പോലീസ് അറിയിച്ചു.

കുട്ടപ്പനെ പോലീസ് കസ്റ്റഡിയിലെടുത്തു.

രണ്ടുദിവസം മുന്‍പാണ് ചീരാല്‍ വെണ്ടോല്‍ കോളനിയിലെ സീതയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് കുട്ടപ്പനാണ് വിവരം പോലീസിനെ അറിയിച്ചത്. സീത മരിച്ചദിവസം വീട്ടില്‍ ബഹളമുണ്ടായിരുന്നതായി പരിസരവാസികള്‍ പോലീസിനെ അറിയിച്ചു.ഇതോടെ കുട്ടപ്പന്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. സീതയുടെ നെഞ്ചിനേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതോടെ കുട്ടപ്പനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍. കുട്ടപ്പന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ദമ്ബതികള്‍ക്ക് അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular