Sunday, May 19, 2024
HomeKeralaആറുവയസ്സുകാരനെ മഡ് റെയ്സിങ്ങ് പരിശീലനത്തിനയച്ച പിതാവിനെതിരെ കേസ്

ആറുവയസ്സുകാരനെ മഡ് റെയ്സിങ്ങ് പരിശീലനത്തിനയച്ച പിതാവിനെതിരെ കേസ്

ആറുവയസ്സുകാരനെ മഡ് റെയ്സിങ്ങില്‍ പങ്കെടുപ്പിക്കാന്‍ പരിശീലനം നല്‍കിയ കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു.
തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളയ്ക്കെക്കെതിരെ പാലക്കാട് സൗത്ത് പൊലീസാണ് കേസെടുത്തത്.

ഏപ്രില്‍ 16, 17 തിയ്യതികളിലായി പാലക്കാട് നടക്കുന്ന മഡ് റെയ്സിങ്ങിനായി ഇന്നലെ കാടാങ്കോട് പരിശീലനം സംഘടിപ്പിച്ചിരുന്നു. ഇതില്‍ ആറു വയസ്സുകാരനെയും പങ്കെടുപ്പിച്ചതിനാണ് പൊലീസ് കേസെടുത്തത്. മഡ് റെയ്സിങ്ങ് നടത്താന്‍ സംഘാടകര്‍ക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന് പാലക്കാട് സൗത്ത് സിഐ അറിയിച്ചു.

അപകടകരമായ രീതിയില്‍ മുതിര്‍ന്നവര്‍ക്കൊപ്പം ആറുവയസ്സുകാരനെ പരിശീലനത്തിന് വിട്ടതിനാണ് കേസെടുത്തത്. പാലക്കാട് കല്ലിങ്ങലിലെ ഇന്ദിര പ്രിയദര്‍ശിനി മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ്ബാണ് മത്സരത്തിന്‍്റെ സംഘാടകര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular