Friday, May 3, 2024
HomeKeralaഎന്താണ് ലൗ ജിഹാദ്? നടക്കുന്നത് മി​ശ്ര​വി​വാ​ഹ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കാനുള്ള ശ്രമം: ഷെജിന്‍ - ജ്യോത്സ്ന വിവാഹത്തില്‍ യെ​ച്ചൂ​രി

എന്താണ് ലൗ ജിഹാദ്? നടക്കുന്നത് മി​ശ്ര​വി​വാ​ഹ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കാനുള്ള ശ്രമം: ഷെജിന്‍ – ജ്യോത്സ്ന വിവാഹത്തില്‍ യെ​ച്ചൂ​രി

ന്യൂ​ഡ​ല്‍​ഹി: കോ​ഴി​ക്കോ​ട്​​ കോ​ട​ഞ്ചേ​രി​യി​ലെ ഡി.​വൈ.​എ​ഫ്‌.​ഐ നേ​താ​വി​ന്‍റെ മി​ശ്ര​വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വിവാദങ്ങളില്‍ പ്രതികരിച്ച്‌ പാ​ര്‍ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി.

മിശ്രവിവാഹങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് ലൗ ജിഹാദ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഷെജിന്‍ – ജ്യോത്സ്ന വിവാഹത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന സി.​പി.​എം നേ​താ​വ്​ ജോ​ര്‍​ജ്​ എം. ​തോ​മ​സിന്റെ പരാമര്‍ശത്തെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.

ഭി​ന്ന​വി​ശ്വാ​സ​ങ്ങ​ളി​ലും മ​ത​ങ്ങ​ളി​ലും പെ​ട്ട​വ​ര്‍ മി​ശ്ര​വി​വാ​ഹം ന​ട​ത്തു​ന്ന​തി​ന് നി​രോ​ധ​ന​മു​ള്ള രാ​ജ്യ​മ​ല്ല ഇ​ന്ത്യ​യെ​ന്നും എ​ന്താ​ണ് ല​വ്​ ജി​ഹാ​ദ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ‘ഒ​രു വ്യ​ക്തി​ക്ക് ജാ​തി​ക്കും മ​ത​ത്തി​നും അ​തീ​ത​മാ​യി, ഇ​ഷ്ട​പ്പെ​ട്ട ജീ​വി​ത പ​ങ്കാ​ളി​യെ തി​ര​ഞ്ഞെ​ടു​ക്കാ​ന്‍ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി അ​വ​കാ​ശ​മു​ണ്ട്. ആ ​അ​ധി​കാ​ര​ത്തെ ആ​ര്‍​ക്കും ചോ​ദ്യം ചെ​യ്യാ​നാ​വി​ല്ല. മി​ശ്ര വി​വാ​ഹ​ങ്ങ​ള്‍ ഇല്ലാതാക്കാനാ​ണ്​ ല​വ്​ ജി​ഹാ​ദ്​ പ്ര​ചാ​ര​ണം. ജോ​ര്‍​ജ്​ എം. ​തോ​മ​സി​ന്‍റെ പ​രാ​മ​ര്‍​ശം സം​സ്​​ഥാ​ന ഘ​ട​കം പ​രി​ശോ​ധി​ക്കും’, യെ​ച്ചൂ​രി വ്യക്തമാക്കി.

അതേസമയം, വിവാദങ്ങളവസാനിപ്പിച്ച്‌ ജീവിക്കാന്‍ അനുവദിക്കണമെന്ന് കോടഞ്ചരിയിലെ മിശ്രവിവാഹ വിവാദത്തില്‍പ്പെട്ട ഷെജിനും ജ്യോത്സ്നയും വ്യക്തമാക്കി. കോഴിക്കോട് കോടഞ്ചേരി സ്വദേശി എം.എസ്. ഷെജിനും കോടഞ്ചേരി തെയ്യപ്പാറ സ്വദേശിനി ജ്യോത്സ്ന മേരി ജോസഫുമാണ് വിവാദങ്ങളവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായ ഷെജിന്‍ ജ്യോത്സ്ന ജോസഫിനൊപ്പം ഒളിച്ചോടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular